Tuesday 29 April 2014

വിഷം വിളമ്പുന്നവർ
------------------------
തീന്മേശയ്ക്കു ചുറ്റും വിഷം വിളമ്പുന്നവർ,
തിന്നും കുടിച്ചും തൻ വിഷമിറക്കുന്നു.
തീന്മേശയിൽ നരകം തീർക്കുന്നവർ 
കൊയ്തും തകർത്തും തൻ കുഴി തുരക്കുന്നു.
തീന്മേശകൾ മഹാനഗരങ്ങളിൽ ;
മന്ത്രി മന്ദിരങ്ങളിൽ ,മണിമാളികകളിൽ ,
മെയ്യ്‌കരുത്തുമായി ഉറക്കമിളച്ചു -
അതിനിവേശങ്ങൾ സ്വപ്നം കാണുന്നു .
വിഷംചീറ്റുന്ന യന്ത്രങ്ങളും ,
വിഷം തുപ്പുന്ന മനുഷ്യരും
വിഷം നിറഞ്ഞ ഫലങ്ങളും
ചേർന്ന് കോർപൊറേറ്റുകൾക്ക് -
കുതിക്കുവനൊരു ഗൂഡ തന്ത്രം-
മെനയുന്നു .
ഭരണ രാമന്മാർ അരണ മന്ത്രം -
ജപിച്ചുടയാടകൾ അഴിച്ചു നഗ്നരായി,
വട്ടമേശയ്ക്ക് ചുറ്റും ചുടല നൃത്തം ചവിട്ടുന്നു.
തീന്മേശയ്ക്കു ചുറ്റും നഗ്നവാനരന്മാർ ,
ഭോഗ തന്ത്രം മെനഞ്ഞു കൗശല -
ചൂതുമായ് ചതുരംഗകളം വാഴുന്നു .
കീഴളവർഗ്ഗം കീഴ്മേൽ മറിഞ്ഞും ,
കൈകാലാടിച്ചും;മേലാളർക്കയി -
പണയ പന്തലൊരുക്കുന്നു .
* * * * * *
വിഷം വാങ്ങുന്നതും വിലക്കുന്നതും -
ഇവർ!!
വിഷം വിതയ്ക്കുന്നതും ,കൊയ്യുന്നതും-
ഇവർ !!
നിങ്ങൾ വിഷമ വൃത്തത്തിൽ പെട്ടവർ !!
ഹബീബ് പെരുതകിടിയിൽ
http://habeebesahithyalokam.blogspot.com/
Like · 

Thursday 24 April 2014

അതിഥി
----------
അരണ്ട വെളിച്ചത്തിൽ കടന്നു വന്നൊരതിഥി'
നിന്റെ വിടർന്ന ചെറു ചുണ്ടിൽ നിന്നുമടർന്നു -
വീണൊരു ഗാനമണീ ചെറു ജീവിതം !

ഉള്ളിലൊരു തിരിനാളമായി പ്രഭ പരത്താൻ ,
എവിടെ നിന്നും നിനക്കീ വരം കിട്ടീ ?
വരമോരുയിരായ് ഉണർന്നുയരാൻ ;
ഉയർന്നൊരു നീലാകാശ നക്ഷത്രമായി വിരിയാൻ -
കൊതി തോന്നുന്നു യെൻ പ്രീയ മാനസ്സേ.

തോണി തുഴഞ്ഞക്കരെയെത്താൻ തുണയായി -
യെന്റെ ഹൃദയത്തിലൊരുശിരായി -
യെവിടെ നിന്നും വന്നു നീ ?
ഞാൻ നിന്നിലെൻ സായുജ്യം തിരയട്ടെ .

നീ ജഗത്പിതാവിൻ കാണാമറയത്തിൻ സത്യമോ ?
നീ യാത്മാവിൻ വിശ്വാസത്തിൻ മിത്രമോ ?
നീ സത്യത്തിൻ ദൂതനോ ?
ഞാനാനന്ദത്താൽ കരഞ്ഞൊന്നുയരട്ടെ -
യെൻ പ്രീയ മാനസ്സേ .

അരിഞ്ഞീടത്തവർക്കു നീ യെന്നുമൊരു ശൂന്യത !
അറിഞ്ഞവർക്കൊ ആനന്ദത്തിനമൃതാം ഹൃദ്യത !
അറിഞ്ഞീടുകിൽ നീ ജീവിതമാം ധന്യത !
അടുത്തീടുകിൽ നീ അടർത്താനാകാത്ത പൂർണ്ണത!

ഹബീബ് പെരുതകിടിയിൽ
http://habeebesahithyalokam.blogspot.com/

Wednesday 23 April 2014

കാഴ്ച്ച പൂരം
--------------
കാണുന്നുണ്ടു നാം -
കഴ്ച്ചകൾ പലതുകൾ.
കേൾക്കുന്നുണ്ടു നാം -
വീഴ്ച്ചകൾ ചിലതുകൾ .
നോക്കുന്നുണ്ടു നാം -
നോക്കെത്താത്ത ദൂരത്തും .
കാഴ്ച്ചക്കപ്പുറം കാണാത്ത-
പൂരങ്ങൾ !

വിയർക്കുന്നുണ്ടൂ നാം -
ഭയമാർന്ന മനസ്സുമായ്‌;
തിരയുന്നുണ്ടു നാം -
മുന്നിലും പിന്നിലും ;
കാഴ്ച്ചകൾ മറയ്ക്കും -
കാണാകുരുക്കുകൾ .

കാഴ്ച്ചക്കാരിവർ വേഴ്ച്ചക്കാർ,
വേഴ്ച്ചക്കാരിവർ വേട്ടക്കാർ .
കാഴ്ച്ചകൾ തിന്നു കണ്ണുനിറയ്ക്കും -
കാമ തെരുവിലെ കാട്ടാളർ.

കാഴ്ച്ചക്കാരിവർ മണ്ടന്മാർ -
കാഴ്ച്ചകൾ കണ്ടു മുണ്ടു മുറുക്കി -
കാലമരിക്കും പണിയളർ .

എങ്കിലും !!
തേടുന്നുണ്ടു നാം ;
നേരായ കാഴ്ച്ചകൾ ;
കാക്കുന്നുണ്ടു നാം -
സൗഹാർദ്ദ സീമകൾ.

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Tuesday 22 April 2014

മഴയിലൂടെ ഞാനീ പുഴയിലെത്താൻ (repost)
മലകൾ ചാടി ചെറു കാറ്റിലാടി;
മരങ്ങളില്ലാ ഇവിടെ പുഴകളില്ലാ-
പൂഴിമണ്ണാൽ പൂത്ത കുന്ന് മാത്രം!
കന്നിമണ്ണിൻ കാതിൽ വണ്ട്മൂളി
പാതിപകരാൻ പരാഗരേണുവില്ലാ !

ഹബീബ് . പെരുംതകിടിയിൽ

Monday 21 April 2014

വരിക സുഹൃത്തേ
--------------------------
ഓർക്കുക സുഹൃത്തേ ,
പഴയ പറമ്പും ,പനമ്പായും,
പഴയ ബന്ധങ്ങളും,നടുമുറ്റവും-
ഈ ഗ്രാമവും .

പുതുതാണീ ലോകം !
പുതുമയാണ് മനുഷ്യ സാഗരം ;
വേറിട്ടുനില്ക്കുന്നു നീയും ഞാനും;
ആത്മബന്ധവും ആത്മാർത്ഥതതയും !

സുഹൃത്തേ നീയില്ലാത്ത പഴയപുര
നിന്റെ വേർപാടിൽ കരയുന്നു,
മനം നൊന്തു തേങ്ങുന്നുചീവിടുകൾ;
പിന്നെ ഓർമകളും യെൻചിന്തകളും.

സുഹൃത്തേ ,നീ അറിയുന്നുവോ
നിനക്കായി സൂക്ഷിച്ച പനമ്പായും,
പഴയ വീടും, ഞാനും ദ്രവിചീടുന്നു;
നിറം മങ്ങലുകൾക്കുമപ്പുറം-
കോലാഹല ബഹളങ്ങലൊക്കെയും
ഭ്രാന്തമായടിക്കുന്നു;നഗരം മുഖം മിനുക്കുന്നു !

കോണ്ക്രേറ്റ് ചില്ലകളിൽ
കുരുവികൾ സ്വർണ്ണ കൂടൊരുക്കുന്നു ;
രമ്യ ഹർമ്യങ്ങളിൽ രാക്കിളികൾ
മദനോത്സവം നൃത്തം നയിക്കുന്നു .
ദൂരെ പട്ടിണി പാവങ്ങൾ
പുലമാടങ്ങളിൽ, വയലോലകളിൽ
ദാരിദ്ര്യ ചുടല നൃത്തം ചവിട്ടുന്നു.
മരണ ഭീതികൾ ചുറ്റും ;
കടലായിരമ്പുന്നു !

പഴയതും പഴമതൻ യുയിരും
മനസ്സിൽ ദ്രവിക്കാതെ മുറിഞ്ഞു കിടക്കുന്നു ;.
മലരായി വിരിയുന്നു ,മൌനം നിറയ്ക്കുന്നു
സുഹൃത്തേ, യിനിയും നിനക്ക് ഞാനന്യനോ
നീയെന്നെ ആശ്വസിപിക്കാത്തതെന്തേ'' നീതിമാൻ ''

പുതിയ സംസ്കാരം പഴയ ഭൂമികസ്വസ്തമയി ;
പുതിയ ഭൂമി പഴയ ഭൂമിയ്ക്കു മനംപെരട്ടലായി .
പുതിയ ചക്രവാളം വിഷമാലിന്യത്തിൻ ശവപറമ്പായി;
സുഹൃത്തേ ,യിനി പഴയതൊക്കെ ഒരു സ്വപ്നം മാത്രം !

ഞാൻ ക്ഷണിക മോഹങ്ങളിൽ പെട്ടുവെങ്കിലും ;
അക്ഷണം അതിജീവിച്ചതിനടിമയാകാതെ ;
മനസ്സിൽ നീയാണെൻ യാത്മപ്രകാശം -
നീയില്ലാത്ത രാവുകൾ പകലുകൾ ,
നീയില്ലാത്ത ജനുവരി ഡിസംബറുകൾ,
നീയില്ലാത്തതൊന്നും ഞാനാവില്ല

എങ്കിലും സുഹൃത്തേ യിന്നെൻ മനസ്സിൽ
നൊമ്പര ചിന്തകൾ പമ്പരം കറക്കുന്നു .
നെറികെട്ട കാഴ്ചകൾ മുന്നിൽ നിരക്കുന്നു .,
അണുവിൻ സ്പോടനവും,
ആഗോള വിസ്പോടനവും,
അരങ്ങിലൊരുങ്ങുന്നു !
വംശീയതയും ,വർഗ്ഗീയതയും,
ഇടം വലം വെച്ചു മണ്ണിൽ വിളയുന്നു.!

എനിക്കിന്നൊരു വരം തരിക ,
മഹാബലിയുടെ മനസ്സും തരിക,
അറുതിക്കായി കൂട്ടും തരിക .

സുഹൃത്തേ വരിക ,പുനർജ്ജനിക്ക,
കൂട്ടിനായി ബുദ്ധനേയും ക്ഷണിക്ക .

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Sunday 20 April 2014

ഈസ
----------
ഉയിർപ്പിന്റെ പ്രത്യാശക്കായി-
ഈസ ..നീ മറയ്ക്കപെട്ടവൻ !
സഹനവും, മരണവും, ഉയിർപ്പും;
നിഴലായി ലിഖിതപ്പെട്ടവൻ !
മറിയത്തിന്റെ കണ്ണീരിലും ,
വെരോനിക്കയുടെ മനസ്സിലും -
ചിത്രമായ്‌ ഇഴുകപെട്ടവൻ !

ഒശാനയ്ക്കും ഈസ്റ്ററിനുമിടയിൽ-
ഒരു യുഗ സ്മരണ; ജീവിത -
ചരിതമാക്കിയവൻ ഈസ ..!
മരണത്തിന്റെ ചിതയ്ക്കുള്ളിൽ നിന്നും -
ഉദയത്തിന്റെ പൊന്കിരണമായ്-
യുയർന്നു പൊങ്ങിയ ഫിനിക്സ് പക്ഷി പോൽ !
അമർത്യതയ്ക്കു അർത്ഥം -
കൊടുത്തവൻ ഈസ ..!

നിന്ദയും, അപമാനവും, മരണവും;
നിറഞ്ഞിരുന്ന കുരിശിനെ -
ത്യാഗവും പ്രത്യാശയുമായി ;
ചരിത്രത്തിലിരുത്തി -
തിരുത്തിയവൻ ഈസ ...!

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Thursday 17 April 2014

കുരിശിന്റെ വഴിയിൽ
--------------------------
പാപികൾക്കുമേൽ
കുരിശായ് പിറന്നവൻ !
പാപങ്ങളൊക്കെയും 
കുരിശിൽലേറ്റവൻ !
കാൽവരി കുന്നിനെ നോക്കി -
കാൽ കുഴഞ്ഞിഴയുന്നു .
പുളയും ചാട്ടവാറും'
ഉയരും ആക്രോശങ്ങളും ,
അരികിൽ തിമിർക്കുമ്പോൾ -
അവനും മുടന്തുന്നു.
അതുകണ്ടരികത്ത് -
മറിയം കരയുന്നു ;
വിധിയിൽ മനം നൊന്ത് -
പ്രാണനും പിടയുന്നു !
ബാർബറാസ് ചിരിക്കുമ്പോൾ -
ബെതലഹേം കരയുന്നു ;
ഗാഗുൽത്താ മലയിലെ -
പൂക്കളും കരിയുന്നു !
എന്റെ ദൈവമേ !
എന്റെ ദൈവമേ !
നീ എന്നെ കൈവിട്ടതെന്തിന് ?
കുരിശിൽ പിടയുമ്പോൾ -
പരിശുദ്ധൻ കേഴുന്നു .
ജീവിതം പങ്കിട്ടു-
പാപികൾക്കപ്പമായ്‌;
ജീവനും ബലിയിട്ടു -
മോചനത്തിൻ
കാലമായ് !
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Wednesday 16 April 2014

പാവം പാവകൾ 
-------------------
പാവകൾ !
പലകാലമായി പാടത്തു -
പണിയുന്ന നോവുകൾ .
പട്ടിണി തിന്നും ,
പലകുറി തന്നും;
അഷ്ടിക്കു വകതേടുമീ -
കഷ്ടകാലത്തിന്റെ -
കാലണതുട്ടുകൾ !
ആടികളിച്ചും ആറി തണത്തും '
കാലിതൊഴുത്തിൽ കാലം കഴിച്ചും ;
മണ്ടി നടക്കും വണ്ടി കാളകൾ.
പാവകൾ !ചാട്ടവാർ ഞെട്ടലിൽ '
പാതകൾ താണ്ടിയും ,
ഞൊണ്ടിയും ഞരങ്ങിയും ,
ഉമിനീർ വിഴുങ്ങിയും ,
അന്യന്റെ ഭാരം തോളിൽ ചുമന്നും ,
മേലാളർക്കായി ബലികുറി ചാർത്തിയും
കയ്പ്പുനീർ കുടിക്കും കീഴാളവർഗ്ഗം
പാവകൾ !
പാതയോരത്തെ വേശ്യത്തെരുവിലെ ,
തേവിടികട്ടിലിൽ ,
ഉടുതുണി പുതയ്ക്കുവാൻ '
മറുതുണി തേടുന്ന ;
ഉഷ്ണ രോഗത്തിന്റെ ,
ശീൽക്കാര വിത്തുകൾ !
പാവകൾ !
പണിശാലയിലെ '
പുളിമര തുണ്ടുകൾ .
അഗ്നിയിൽ നീറി ;
ഹവിസ്സും ചുമന്നുകൊണ്ടാ -
ഗ്നേയം മറന്നുകൊണ്ടുറങ്ങുന്ന;
തൊഴിലാളി ചണ്ടികൾ!
തെണ്ടികൾ !
തെണ്ടാനറിയാത്ത ചണ്ടികൾ,
തൊള്ളതുറന്നും കണ്ണുമിഴിച്ചും
ഗോസായിമാർക്കു കൂട്ടികൊടുത്തും,
തീൻ മേശ നക്കുന്ന കാവൽ നായ്ക്കൾ !
തിന്നും തൊഴുതും ,തീണ്ടി കുളിച്ചും ;
തോറ്റു തൊപ്പിയിടും;
തോൽപാവ കഴുതകൾ !

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Monday 14 April 2014

പെയ്യുന്നവർ
--------------
മഴ പെയ്യുമ്പോൾ
മരം പെയ്യുന്നു .
മരം പെയ്യുമ്പോൾ
മല പെയ്യുന്നു. 
മല പെയ്യുമ്പോൾ
മടി പെയ്യുന്നു .
മടിയൊരു പുഴയായ്,
മരമൊരു വരമായ്‌,
മനസ്സൊരു മലരായ്‌,
മരതക മണ്ണിൽ,
കണി വരവായ് .

ഹബീബ് പെരുംതകിടിയിൽ
എന്റെ ബ്ളോഗിലേക്കു ഏവർക്കും സ്വാഗതം ..
http://habeebesahithyalokam.blogspot.com/

Saturday 12 April 2014

ഓശാന
---------
ഓലതുമ്പിൽ ഓശാന നീട്ടി
ഓലെഞാലി കിളി പാടി
ഓശാന ..ഓശാന ..ഓശാന
മാമര കൊമ്പിൽ മൈനയും പാടി 
ഓശാന ..ഓശാന ..ഓശാന
മാലോകർക്കെല്ലാം ഓശാന
മമ ഹൃദയങ്ങളിൽ ഓശാന.
l

Friday 11 April 2014

ശബിരിഗിരി -ആനതോട് -പമ്പ ....... ജീവിതം എത്തിനോട്ടം 
---------------------------------------
എന്റെ പിതാവ് ശ്രി എ.പി .മൊയ്തീൻ കുട്ടി 1952 ൽ ആണ് ശബിരിഗിരി പ്രോജക്റ്റിന്റെ ഭാഗമായി ആനതോട് 'പമ്പ ,കക്കി
സ്ഥലങ്ങളിൽ എത്തിയത് .അന്ന് ഈ ഭാഗങ്ങളിൽ റോഡുകളൊ'മറ്റു യാത്ര സൌകര്യങ്ങളൊന്നും
തന്നെ ഉണ്ടായിരുന്നില്ല കാടു മാത്രം ! ജീവൻ പണയം വെച്ചുള്ളതായിരുന്നു അന്നത്തെ വൈദുതി നിലയങ്ങൾക്ക് വേണ്ടിയുള്ള സർവ്വേ .എപ്പോഴും കൂട്ടത്തിൽ നാലഞ്ചു പേരുണ്ടാവും പോത്തൻ,
വേലായുധൻ തുടങ്ങിയവർ അവരിൽ ചിലരാണ് കാട്ടിലെ ഏറുമാടങ്ങളിലാണ് താമസം .ഏറുമാടങ്ങൾ എന്നുപറഞ്ഞാൽ മരത്തിനുമുകളിൽ വീടു പോലെ നിർമ്മിച്ചിട്ടുള്ള ഒട്ടകൊട്ടിലാണ്.ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ള അരിയും മറ്റു സാധനങ്ങളും ഭക്ഷണത്തിനായി കരുതിയിരിക്കും വനത്തിനുള്ളിൽ ആനകളും,കാട്ടുപോത്ത്, കാട്ടുപന്നി, പുലി 'കുരങ്ങൻ മാൻ തുടങ്ങിയവയെ യഥേഷ്ടം കാണാമായിരുന്നു രാത്രികാലങ്ങളിൽ ആനയുടെ ചിന്നം വിളികളും ,പുലികളുടെ അലർച്ചകളും ഭിതിയോടെ കേട്ട് വിറ കൊള്ളുമായിരുന്നു .പക്ഷേ ജീവിത പ്രസ്നങ്ങൾക്കു മുന്നിൽ
ഇവയ്ക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല .ഒരിക്കൽ മൊയ്ദീൻ കുട്ടിയും (എന്റെ പിതാവ് ) സംഘങ്ങങ്ങളും നടക്കുകയായിരുന്നു പെട്ടെന്നാണ് ഒറ്റയാൻ മുന്നിലെത്തിയത് ആനയെ കണ്ട്‌ എല്ലാവരും നാലുപാടും ഓടി മൊയ്തീൻ ഒഴിച്ച് മറ്റെല്ലവർക്കും മരത്തിനു മുകളിൽ കയറാൻ കഴിഞ്ഞു .ഒരാൾ പൊക്കത്തിൽ പുല്ലുകൾ വളർന്ന പ്രദേശംമായിരുന്നു ആന ചിന്നം വിളിച്ചു അടുക്കുകയാണ് മൊയ്തീൻ അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പുല്ലിനുള്ളിൽ കമഴ്ന്നു കിടന്നു പ്രാർത്ഥിച്ചു തലയ്ക്കു മുകളിലൂടെ ചാടികടന്ന് എങ്ങോ പോയ്മറഞ്ഞു .സുഹ്രത്തുക്കൾ മൊയ്തീനെ എന്നാ നിലവിളിയുമായി ഓടി അടുത്തു .ഒന്നും സംഭവിക്കാതെ മൊയ്തീൻ പുഞ്ചിരിയോടെ പുൽമറയിൽ നിന്നും എഴുന്നേറ്റു വന്നു.അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു .മറ്റൊരിക്കൽ സർവ്വേ നടത്തി വനത്തിലൂടെ പോവുകയായിരുന്നു കൂട്ടത്തിൽ പൊത്താൻ പുറകെ ആയിരുന്നു പോത്തനെ എല്ലാവരും കളിയാക്കി പോത്ത് എന്നാണ് വിളിക്കുക തമാശകൾ പറഞ്ഞു നടക്കുമ്പോൾ കാട്ടുപോത്തിൻ കൂട്ടങ്ങൾ വരിവരിയായി വരുന്നത് കണ്ടു മൊയ്തീൻ പറഞ്ഞു" എടാ പോത്ത് " പോത്തന് ദേഷ്യം വന്നു, മൊയ്തീൻ പുറകോട്ടുമാറി .ദേഷ്യപെട്ടു മുന്നോട്ടഞ്ഞ പോത്തൻ പോത്തുകളെ കണ്ടതും വാണം വിട്ടതുപോലെ മരത്തിലേക്ക് ഓടി കയറി ....കാടുകളിലൂടെ സർവ്വേ തുടർന്നു അല്പം വിശ്രമിക്കാം എന്ന് കരുതി മരത്തണലിൽ ഇരുന്നു യാത്ര വീണ്ടും തുടർന്ന് കാട്ടിൽ ധാരാളം ഞാറപഴങ്ങളും കാട്ടുതേനും ലഭിക്കുമായിരുന്നു ഊരളിമാർ (കട്ടുവാസികൾ ) പുകലകൾ കൊടുത്താൽ പകരം തേൻ നല്കുമായിരുന്നു ക്ഷീണം തോന്നിയപ്പോൾ പൊന്തകൾക്കിടയിൽ ഇരുന്നു ദൂരെ പുല്ലുകൾക്കിടയിൽ തള്ളപുലിയും പുലികുട്ടികളും കിടക്കുന്നതു കണ്ടു .വേലായുധൻ ചോദിച്ചു "മൊയ്തീനെ ഒരു രസം കണണൊ" ?പോത്തൻ വേലായുധനെ പ്രോത്സാഹിപ്പിച്ചു .വേലായുധൻ പോക്കറ്റിൽ നിന്നും ബീഡി എടുത്തു ചുണ്ടിൽ തിരുകി തീപ്പട്ടിയിൽ നിന്നും കൊള്ളി ഉരച്ചു ബീഡി പുകച്ചു പുക അന്തരീഷത്തിൽ ഉയർന്നു പൊങ്ങി തീ പുല്ലുകൾ താണ്ടി പുല്ലിപുലിയേയും കുഞ്ഞുങ്ങളെയും സമീപിച്ചപ്പോൾ അവ വെപ്രാളപ്പെട്ട് ജീവനും കൊണ്ട് ഓടി പോത്തൻ ചാടിതുള്ളി .ദിനങ്ങൾ കടന്നുപോയ്കൊണ്ടിരുന്നു.സര്‍വ്വെ പുരോഗതി പ്രാപിക്കുന്നുണ്ടായിരുന്നു .ഏറുമാടങ്ങളിൽ ഉറക്കം പലപ്പോഴും അന്യമായിരുന്നു ..ഒരിക്കൽ രാത്രിയിൽ മൊയ്തീന് വെളിക്കിറങ്ങണമെന്നു തോന്നി ഏറുമാടത്തിൽ നിന്നും പതുക്കെ നിലത്തിറങ്ങി സൌകര്യമുള്ള സ്ഥലത്തിനായി തെളിഞ്ഞ പാറ നോക്കിയിരുന്നു ഇരുന്ന പാറയ്ക്കൊരനക്കം രണ്ടുംകഴിച്ചു ജീവനും കൊണ്ട് ഓടി ഏറുമാടത്തിൽ
കയറി ദൂരെ ഇരുളിൽ ഒരു കുട്ടി ആന അവശതയോടെ നടന്നു പോകുന്നുണ്ടയിയിരുന്നു കാലങ്ങൾ കടന്നുപോകുന്നുണ്ടയിയിരുന്നു ആനത്തോട് ,കക്കി,മൂഴിയാർ പ്രൊജക്റ്റ്കൾ പൂർത്തിയായി അന്നനുഭവിച്ച കഷ്ടപ്പാടുകൾ ഇന്നാർക്കുമറിയില്ല ,അന്നത്തെ സുഹൃത്തുക്കൾ ഇന്നെവിടെയെന്ന് എനിക്കും അറിയില്ല !..
ഓർമ്മകുറിപ്പുകൾ ..........എന്റെ പിതാവ് ശ്രി എ പി മൊയ്തീൻ കുട്ടി

ഹബീബ് പെരുംതകിടിയിൽ

Thursday 10 April 2014

മിത്രം
--------
ശത്രുവിനോടെനിക്കു പകയില്ല ;
കാരണം ഞാൻ അയാൾക്കൊരു ശത്രുവല്ലാ ;
മാത്രമോ !പകവീട്ടുവാൻ ഞാനാളുമല്ല.
പക പ്രാണനിൽ പാപമേന്നറിയണം,
പ്രാണൻ പരമാത്മാവിൻ ദാനമെന്നും !!
ആത്മാവിനിത്തിരി നേരം കൊടുക്കണം ,
ആത്മ നൊമ്പരങ്ങൾ പേറ്റി കുറിക്കണം .
കാലം പതുക്കെ കണ്ണിൽ മറയുമ്പോൾ '
തിരിച്ചറിയും നാൾ നിന്നിലായെത്തും -
ഞാനുമയാൾക്ക് ബന്ധുവെന്ന് !!

ഹബീബ് പെരുംതകിടിയിൽ
സ്വത്വം നഷ്ടമാകുന്നവർ
--------------------------------
ചിരിച്ചും കളിച്ചും ഉമ്മവെചും -
രാവിലെ ടെക്നോപാർക്കിൽ -
പോയ ചേട്ടൻ ;
തിരികെ വന്നപ്പോൾ -
ഭാര്യയോടു ചോദിച്ചു ;
ആരാണ് നീ ?
എവിടാണ് ഞാൻ ?
കണ്ണും മറന്ന്,
കൈയ്യും പിരന്ന്,
ചുണ്ടും പിളർന്ന് -
കണ്ണാടിയിൽ നോക്കി ;
കാറി തിരഞ്ഞു !
ആരാണ് നീ ?
ആരാണ് ഞാൻ ?
ഓർമ്മകൾ പരതുന്ന-
കമ്പ്യൂട്ടർ തിരശീലയിൽ -
ഓർമയില്ലാ ചിത്രം ,
പതുക്കെ തിരയവെ;
ഓർമചെപ്പിനുള്ളിൽ -
നിന്നാരോ മൊഴിഞ്ഞു ,
"കാലഹരണപ്പെട്ട -
കമ്പ്യൂട്ടർ സിസ്റ്റം നീ " !

ഹബീബ് പെരുംതകിടിയിൽ .

Tuesday 8 April 2014

അക്ഷരം
------------
അ ഇൽ തുടങ്ങാം ;
ക ഇൽ തുടങ്ങാം ;
ആയിരമായിരം-
നാവിൽ തുടങ്ങാം .
അക്ഷരം ചാലിച്ചു ചുണ്ടുകൾ
അമ്മ തൻ നേത്രത്തിൽ മുത്തുകൾ.
വിക്കി പറയുന്ന കൊഞ്ചലിൽ -
നാവടക്കത്തിലെ ചിപ്പികൾ.
എല്ലാം നീട്ടിയും കുറുക്കിയും -
പിച്ചവെച്ചുത്തരം ;
കാഴ്ച്ചയിൽ പൂരമായ്.!
അമ്മയ്ക്കു നല്കുവാൻ അക്ഷരപൂക്കളും ,
അച്ഛനു നല്കുവാൻ അണയാത്ത ദീപവും ,
അക്ഷരമാലയിൽ ചൊല്ലാം നമ്മുക്കിനി .
അ ഇൽ തുടങ്ങാം ;
ക ഇൽ തുടങ്ങാം ;
ആയിരമായിരം-
നാവിൽ തുടങ്ങാം .

ഹബീബ് പെരുംതകിടിയിൽ

Monday 7 April 2014

വിലക്കപ്പെട്ട കനിയുടമ 
----------------------------
മണ്ണുണങ്ങുമ്പോൾ 
മരണം ഭയാനകം !
വിണ്ണുണങ്ങുമ്പോൾ -
ഗഗനം ഭീകരം !
കടലുണങ്ങുമ്പൊൾ -
കാലം രൗദ്രം !
ചിത മൂടുമ്പോൾ -
ചിന്തകളനർത്ഥം;
നീ വിധാധാവിന്റെ-
വിധികുടുമ്പത്തിൽ;
വിലക്കപ്പെട്ട കനിയുടമ.

ഹബീബ് പെരുംതകിടിയിൽ
        വിഷു കൈനീട്ടം
       -------------------
വിഷു പക്ഷി നിനക്കിന്നു പാടുവാനായെൻ-
വസന്തത്തിൻ സ്വപ്‌നങ്ങൾ -
ചിത്രമാക്കി .
വരകളും വർണങ്ങളും ചാലിച്ചുണർത്തിയ -
ഹരിത രാഗത്തിൽ പാട്ടു മൂളു യെൻ-
ഹൃദയ രാഗത്തിൽ നീ ഏറ്റുപാടു .
വിഷു കൈനീട്ടം വാങ്ങുവാനായി നിൻ-
പ്രണയത്തിൻ കോലായിൽ ഞാൻ വരുമ്പോൾ -
കണ്ണുകളാൽ നിൻ കരളും മേയ്യും-
കവരുവനായി നീ കണിയിടുമൊ ;
വിഷു കൈനീട്ടം തന്നിടുമൊ .
വിഷു പക്ഷി നിനക്കിന്നു പാടുവാനായെൻ-
വസന്തത്തിൻ ചിത്രങ്ങൾ ഹരിതമാക്കി .....

  ഹബീബ്     പെരുംതകിടിയിൽ 

Sunday 6 April 2014

വോട്ട് -അവകാശം
-----------------------
നടതള്ളിയ വൃദ്ധന്റെ -
വോട്ട് തള്ളൽ ചികയുവാൻ ;
കൊടി വെച്ച കാറിൽ -
പടിയുമായി വന്നു.
പടി നീട്ടി ചിരിച്ചപ്പോൾ -
വടി കാട്ടി അടിക്കുവാൻ !
വടി കണ്ടു ,അടികൊണ്ടു -
അതിവേഗം പടിതാണ്ടി !
ഹബീബ് പെരുംതകിടിയിൽ

Saturday 5 April 2014

ജാലവിദ്യക്കാരന്റെ കണ്ണുകൾ;
ജാഥ നയിക്കുന്നവന്റെ ശിരസ്സിലും !
ജാള്യത മറക്കുന്ന ചുവടുകൾ ;
കൊടി തോരണങ്ങൾക്കിടയിലും .
ജാമ്യ മെടുക്കുന്ന വാക്കുകൾ;
കേട്ടുനില്ക്കുന്നവന്റെ ചിന്തകൾ-
മെസ്മെരിസത്തിന്റെ പുഞ്ചിരി -
ചൂണ്ടി നില്ക്കും വിരലുകൾ.
ഇങ്കിലാബിന്റെ മൊഴികളിൽ -

അങ്കലാപ്പിന്റെ വഴികളിൽ
ജാഥ നയിക്കുന്നവന്റെ ചിന്തകൾ-
ജാലവിദ്യക്കാരന്റെ വാക്കുകൾ !.

ജാലവിദ്യ .........ഹബീബ്. പെരുംതകിടിയിൽ
Like ·  · Promote · 

അതിജീവനം 
-------------------
നൂൽ ബന്ധമില്ലാതെ 
ആൽമര തണലിലൊരു ആത്മാവ് വന്നിരിക്കുന്നു . 
ഓക്സിജൻ കുഴലിലെ - 
പ്രാണന്റെ തുണ്ടിനെ -
പ്രണയിക്കുവാൻ മാത്രമായി !
പാരിന്റെ നെഞ്ചിലെ -
കൂടുകളൊക്കെയും
കാട്ടുതീ വന്നു കവരും ;
പ്രാണനുവേണ്ടി നീ-
നാടയാനടൊക്കെ-
കേണു കുഴഞ്ഞു കരയും !
ഓക്സിജൻ കുഴലിലെ -
പ്രാണന്റെ തുണ്ടിനെ-
ആത്മാര്തമായ് നീ മുകരും .
വെട്ടിപിടുത്തവും,
കെട്ടിപിടുത്തവും -
ഒന്നുമേ ബാക്കിയാവില്ല!
വറ്റിവരണ്ട കാലവും ,നദികളും -
മുറ്റത്തു കാവലാളാകും !

ഹബീബ് , പെരുംതകിടിയിൽ
കെണി 
--------------
എലിക്കറിയാം കെണി -
യൊരുക്കിയതു നിങ്ങളാണെന്ന് .
എനിക്കും അറിയാം കെണി -
യൊരുക്കിയതു നിങ്ങളാണെന്ന് .
കെണിയല്ല കെണിയല്ല -
കെണിയല്ല പ്രശ്നം ;
എരിയുന്ന വയറിന്റെ -
തീയാണ് പ്രശ്നം .
കെണിയല്ല കെണിയല്ല -
കെണിയല്ല പ്രശ്നം ;
എങ്ങനെ ജീവിക്കു-
മെന്നാണു പ്രശ്നം

ഹബീബ് പെരുംതകിടിയിൽ
പറക്കുന്നവർ 
......................

പകലു പോലെ പറക്കുന്ന പക്ഷികൾ,
തെരുവു തോറും ചിലക്കുന്ന കക്ഷികൾ,
കരളിനുള്ളിൽ സ്വപ്നം വിതയ്ക്കുപ്പോൾ,
ഇരുൾ മറന്നു നാം അകചുരുൾ നിവർത്തുന്നു.

ഹബീബ്. പെരുംതകിടിയിൽ .
ജാതിയും ജാടയും (റി-പോസ്റ്റിങ്ങ്‌)
................................
ജാതി ചോദിക്കുന്നവന്റെ-
നാക്കിന്റെ തുമ്പിലൊരു; 
ചെമ്പാണി കൂട്ടി വിളക്കിടേണം.
ജാട കാണിക്കുന്നവന്റെ- 
കവളിന്മേലൊരു കൈതണ്ട്-
ചാർത്തി ഒതുക്കിടേണം.
ജാതിയും, ജാടയും-
ഒരു നാണയത്തിന്റെ-
ഇരുപുറമാകാതെ
നശിച്ചിടേണം.

ഹബീബ് . പെരുംതകിടിയിൽ .

അവസാനത്തെ അത്താഴം
......................................
പ്രവാചകന്റെ തിരുവഴിയിൽ
അവസാനത്തെ അത്താഴവും
കഴിച്ചനാഥരായി നാമിരിക്കുന്നു.
നഷ്ടങ്ങളുടെ ഋതുകോണിൽ
നാഥന്റെ നാദങ്ങൾ തിരയുമ്പോൾ
നമ്മളിൽ ഒരാൾ യൂദാസായി
പിൻ തിരിഞ്ഞിരിക്കുന്നു.!
തിരിഞ്ഞിരുന്നാലും മറഞ്ഞിരുന്നാലും 
മുപ്പതു വെള്ളിതൻ തിളക്കം
ഇരുളിലും കണ്ണിനെ മഞ്ഞളിപ്പിക്കുന്നു .
നമ്മൾ പരസ്പരം പങ്കിടുന്നത്
പാപത്തിന്റെ മുഖചിത്രം !
നമ്മൾ പരസ്പരം നുണഞ്ഞിറങ്ങുന്നത്
രക്തം വീഞ്ഞാക്കിയവന്റെ ചുടുകണ്ണിർ !
നമ്മൾ പരസ്പരം കലഹിക്കുന്നത്
മന:സാക്ഷി നഷ്ടപ്പെട്ടവരുടെ ബാക്കിപത്രം !
യൂദാ പ്രവാചകന്റെ തിരുവഴിയിൽ
നിനക്കൊരു രൂപമുണ്ടായിരുന്നു
പ്രവാചകന്റെ കാലടികളിൽ
നിനക്കൊരു പാഠവും!
നീ യെന്നെ തിരയുമ്പോൾ
നിന്നിൽ ഞാനെത്തെപ്പെടും
നീ യെന്നെ തഴയുമ്പോൾ
നിന്നിൽ ഞാൻ കൊല്ലപ്പെടും !
നിനക്കു നഷ്ടപ്പെട്ടതും ഞാൻ തന്നെ
നിനക്കു നഷ്ടപ്പെട്ടതും നീ തന്നെ !
പ്രവാചകന്റെ തിരുവഴിയിൽ
അവസാനത്തെ അത്താഴവും
കഴിച്ചുയര്ത്തെഴുന്നെൽപ്പിന്റെ
ചിത്രവും പ്രതീഷിച്ചനാഥരായി
നാമിരിക്കുന്നു !

ഹബീബ് .പെരുംതകിടിയിൽ .
Like ·  · Promote · 
.വിധി
.........
വിധിയൊരുക്കും ചിഹ്നം -
വിരൽ തുമ്പും കാത്തിരിക്കുന്നു. 
ചതി മുൻവിധിയുമായി -
മാന്ത്രിക താളിൽ -
ചാണക്യ സൂത്ര -
ചതുരംഗം തീര്ക്കുന്നു! 
കൊടിപകയും ,കുടിപകയും -
കോമരം തുള്ളുമ്പോൾ -
ജനഹിതം പ്രണഭയത്താൽ -
ജനവിധി കുറിക്കുന്നു .

ഹബീബ് പെരുംതകിടിയിൽ
ഭൂ പർവ്വം
................ 
നാം ഇരുവരും ഭൂമിയെ വാഴ്ത്തുക -
ഭൂമിമലയാളത്തിൽ ഭൂതത്തെ വാഴ്ത്തുക .
ഭൂതം ഭൂമിയ്ക്കു ബന്ധു !
ഭൂപുത്രർ ഭൂമിയ്ക്കു ശത്രു !
ഭൂമിയ്ക്കു തൻകുഞ്ഞു പൊൻകുഞ്ഞ് !
ഭൂതത്തിന് തൻകുഞ്ഞു പൊൻകുഞ്ഞ് ! 
തനിക്കു തൻ കുഞ്ഞ്‌ ' താൻ കുഞ്ഞ് '! 
നാമിരുവരും ഭൂതത്തെ വാഴ്ത്തുക -
ഭൂതം നിധിപോൽ കാക്കുമാ
പ്രകൃതിയെ വാഴ്ത്തുക ,
ഭൂതം ഭാവിക്കു വഴികാട്ടി -
ഭൂതം ഭൂമിക്കു മന;സാക്ഷി .
പ്രകൃതിയുടെ താളത്തിനെന്ത് വേണം -
ആത്മാവിലാത്മര്തതയുടെ വേരുവേണം -
മമതയുടെ, സമതയുടെ ചുവടുമായി -
യീണത്തിലൊരുപാടു ശീലു വേണം .
നാമിരുവരും യാത്ര തുടരുക -
ഭൂപാതാളങ്ങളിലൊക്കെയും തിരയുക ;
ശാന്തി മറന്ന പകലിനെ നോക്കുക
പൊരുള് തേടുന്ന രാവിനെ കാണുക .
നാമിരുവരും എന്തുനേടി ?
നന്മയുടെ നടുവഴിയിൽ നാടുനേടി;
നാട്ടിലോരുപാടു മണ്ണു നേടി ;
ആറടി മണ്ണിലൊരു കൂടും നേടി !

ഹബീബ്. പെരുംതകിടിയിൽ .
അറിയാതെ'
---------------- 
അറിയാതെ നമ്മൾ ചിരിച്ചതാവം -
എന്റ്റെ ഹൃദയത്തിനുള്ളിലെ സ്വപ്നമാവാം ;
അറിയാതെ നമ്മൾ കണ്ടതാവാം - 
എന്റ്റെ അകതാരിനുള്ളിൽ നിറഞ്ഞതാവാം . 
ഒരുപാട് കാലം തിരഞ്ഞതാവാം -
നമ്മൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞതാവാം .
അവിടുന്ന് യാത്രകൾ ശാന്തമായി -
ജീവിത പാച്ചിലിൽ സ്വപ്നമായി 
അറിയാതെ നമ്മൾ പിരിഞ്ഞതാവാം -
അകലേക്കായ് നമ്മൾ മറഞ്ഞതാവാം.

ഹബീബ് .പെരുംതകിടിയിൽ
ഇരകൾ
----------
ചിതലായരിക്കുവാൻ-- 
മിഴികളും പൂണ്ടു നടക്കുന്ന -
നരാധമന്മാരുടെ കാമനകൾ -
കനൽ ചിത്രം പോലെ !
ഇരുളിൻ കയങ്ങളിൽ -
ഉത്സവ തിമിർപ്പുയർതുന്നു.
നിധിയെ പോലെ കാക്കുന്ന -
ചാരിത്ര്യവും ,നിഷ്കളങ്കമായ -
ബാല്യവും കവരുവാൻ -
നടക്കുന്ന കശ്മലന്മാരുടെ-
കയ്യ്കളിൽ ഇരകൾ -
തളരുവാൻ എറിയപ്പെട്ട വിധികൾ !
ഇരകൾക്കു മീതെ ചാടുവാൻ -
പൊന്തക്കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന -
കുറുനരികൾ ഭയലേശമന്യേ -
ഗ്രാമങ്ങളിൽ ,നഗരങ്ങളിൽ
ആൾക്കൂട്ടത്തിനിടയിൽ -
വെള്ള കൊട്ടും സുട്ടുമായി -
നിർഭയരായ് രതിയൂതി -
ചിന്നം വിളിക്കുന്നു .
കാട്ടു നീതി നാട്ടു നീതിയുടെ -
നാവടക്കി കരമോടുക്കി !
കാലഘട്ട തെരുവടക്കി -
വാണിടുമ്പോൾ;
ഇരകൾ നിസഹായകർ
പൊതുജനം കോമാളികൾ !

ഹബീബ് . പെരുംതകിടിയിൽ