Thursday 31 July 2014

മുസല്‍മാന്‍
-----------------
ആാരാണു നീ
ആരാകണം
അവനിയിൽ നീ
ആരായിരിക്കണം .
ആദിയുമന്ത്യവും
ആരാധനയുടെ
ആരംഭ വർഷവും
അറിവായിരിക്കണം.
ത്യാഗവും സഹനവും
ക്ഷമയുമായിവിടൊരു
ജീവിത മന്ത്രം
മനസ്സിൽ കുറിക്കണം.
നബി തൻ മാതൃക
മുന്നിൽ പകർത്തണം
ചലിത സ്വപ്നങ്ങളിൽ
പുണ്യമായ് തീരണം
ജീവിതമന്യന്റെ
നന്മയായ്‌ തീർക്കണം
ജീവജാലങ്ങൾക്കൊരു
സഖിയായ് തീരണം .
ജീവന്റെ ജീവനിൽ
നാദമായുരണം
ജീവന്റെ ജീവനായ്
വീണ്ണിൽ നിറയണം.

വേഷവിതാനങ്ങളിളല്ല മുസൽമാൻ
വിരളിപിടിക്കേണ്ടവനല്ല മുസൽമാൻ
വ്യഥ ചികയേണ്ടവനല്ല മുസൽമാൻ.

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Photo: മുസല്‍മാന്‍
             -----------------
ആാരാണു നീ 
ആരാകണം 
അവനിയിൽ നീ 
ആരായിരിക്കണം .
ആദിയുമന്ത്യവും 
ആരാധനയുടെ 
ആരംഭ വർഷവും 
അറിവായിരിക്കണം.
ത്യാഗവും സഹനവും 
ക്ഷമയുമായിവിടൊരു 
ജീവിത മന്ത്രം 
മനസ്സിൽ കുറിക്കണം. 
നബി തൻ മാതൃക 
മുന്നിൽ പകർത്തണം
ചലിത സ്വപ്നങ്ങളിൽ 
പുണ്യമായ് തീരണം 
ജീവിതമന്യന്റെ 
നന്മയായ്‌ തീർക്കണം 
ജീവജാലങ്ങൾക്കൊരു 
സഖിയായ് തീരണം .
ജീവന്റെ ജീവനിൽ 
നാദമായുരണം 
ജീവന്റെ ജീവനായ് 
വീണ്ണിൽ നിറയണം.

വേഷവിതാനങ്ങളിളല്ല മുസൽമാൻ
വിരളിപിടിക്കേണ്ടവനല്ല മുസൽമാൻ 
വ്യഥ ചികയേണ്ടവനല്ല മുസൽമാൻ.

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Sunday 27 July 2014

പ്രാർത്ഥനകൾ
--------------------
ഒന്ന്

സഖാവെ നന്മകൾ തരിക
നന്മകൾക്കരികിലായ് 
സ്വപ്നവും തരിക .
സഹശയനത്തിനായ്‌
സത്യം തരിക
സത്യത്തിനൊപ്പം
സമയവും തരിക
സങ്കട കടലുകൾ
നീന്തി കടക്കാൻ
സമചിത്തയോടു
സകലതും പൊറുക്കാൻ
നാടും നഗരവും
സ്വസ്ഥമായുണരാൻ
നടവഴികളിലൊക്കെയും
നല്ലതു പുലരാൻ !

രണ്ട്

സഖാവെ പെൻഷനും തരിക
ടെൻഷൻ ഇല്ലാതെ
ഭക്ഷണവും തരിക
ഭക്ഷണത്തിനൊപ്പം
വിഷവും തരിക
മണ്ണിലെ പുണ്യം
മറക്കുന്ന സത്യത്തെ
മാലോകരൊക്കെയും
വെറുക്കുന്ന സ്വപ്നത്തെ
കണ്ണിൻ മയക്കത്തിൽ
മണ്ണോടു ചേർക്കുവാൻ
മണ്ണോടു മണ്ണായി
മണ്ണിൽ മയങ്ങുവാൻ
മയക്കത്തിലൽപ്പം
ശാന്തിയും നല്കുക !

1,പെൻഷൻ -ഉപജീവനപ്പടി
2,ടെൻഷൻ -സ്വസ്ഥത

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Photo: പ്രാർത്ഥനകൾ 
           --------------------
                 ഒന്ന് 

സഖാവെ നന്മകൾ തരിക 
നന്മകൾക്കരികിലായ് 
സ്വപ്നവും തരിക .
സഹശയനത്തിനായ്‌
സത്യം തരിക 
സത്യത്തിനൊപ്പം 
സമയവും തരിക 
സങ്കട കടലുകൾ 
നീന്തി കടക്കാൻ 
സമചിത്തയോടു 
സകലതും പൊറുക്കാൻ 
നാടും നഗരവും 
സ്വസ്ഥമായുണരാൻ 
നടവഴികളിലൊക്കെയും 
നല്ലതു പുലരാൻ !
    
     രണ്ട്

സഖാവെ പെൻഷനും തരിക 
ടെൻഷൻ ഇല്ലാതെ
ഭക്ഷണവും  തരിക 
ഭക്ഷണത്തിനൊപ്പം 
വിഷവും തരിക 
മണ്ണിലെ പുണ്യം 
മറക്കുന്ന സത്യത്തെ 
മാലോകരൊക്കെയും 
വെറുക്കുന്ന  സ്വപ്നത്തെ 
കണ്ണിൻ മയക്കത്തിൽ 
മണ്ണോടു ചേർക്കുവാൻ
മണ്ണോടു മണ്ണായി 
മണ്ണിൽ മയങ്ങുവാൻ 
മയക്കത്തിലൽപ്പം
ശാന്തിയും നല്കുക !

1,പെൻഷൻ -ഉപജീവനപ്പടി 
2,ടെൻഷൻ -സ്വസ്ഥത 

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Saturday 26 July 2014

അമ്മമനം
--------------
അമ്മമനം അസ്വസ്ഥമാകുന്നത്
കുഞ്ഞേ നീ വളരുംപോഴല്ലേ ?
അച്ഛന്റെ നെഞ്ചകം പിഴുതെറിയുന്നത്
കുഞ്ഞേ നീ പിണങ്ങുമ്പോഴല്ലേ ?
അമ്മയും അച്ഛനും ഉറങ്ങാതിരുന്നൊരു
താരാട്ടു പാടി കരഞ്ഞു
തമ്മിൽ പറഞ്ഞു കരഞ്ഞു .
മക്കൾ പറഞ്ഞതും മക്കൾ തിരഞ്ഞതും
സ്വർഗ്ഗത്തിൻ സ്വപ്നങ്ങളല്ലേ ;
മൂഡ വർണ്ണത്തിൻ ചിത്രങ്ങളല്ലേ !
മക്കൾ മറന്നതും മക്കൾവെറുത്തതും
നമ്മുടെ കണ്ണുനീരല്ലേ ?
അച്ഛന്റെ മരണവും അമ്മതൻ-
ഹരണവും തമ്മിൽ മുറിഞ്ഞു പിരിഞ്ഞു
ആടി തകർത്തോരു പേമാരി തൻ
കണ്ണീരുമായി മണ്ണിൽ പുതഞ്ഞു .
ഒറ്റക്കിരുന്നൊരു ഓട്ടുവിളക്കുമായ്
എണ്ണയും വറ്റി കരിഞ്ഞു.
അമ്മ, ഒറ്റത്തിരിയായ് കരിഞ്ഞു
ഇപ്പോൾ ..!
അമ്മമനം അസ്വസ്ഥമാകുന്നത്
മക്കൾ തൻ പതനത്തിലല്ലേ !
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Friday 25 July 2014

പരസ്പരം
-----------------
നീ കരയുമ്പോൾ ;
ഞാൻ ചിരിക്കുന്നതെങ്ങനെ .
നീ പറയുമ്പോൾ ;
ഞാൻ കരയുന്നതെങ്ങനെ .
നീയും ഞാനും പെരുവെയിലിൽ
ചുവപ്പുകോട്ടക്കുമേൽ അടയിരിക്കുന്നു .
കാവിയും പച്ചയും പൂവിൽ ചേർത്തൊരു
പൂമാല തുന്നി പുലരി തുറക്കുന്നു .
നമുക്കു പാർക്കുവാൻ മണ്‍കുടിലില്ല ,
നമുക്കു പറക്കാൻ ചിറകുകളില്ല ,
നമുക്കു കൊറിക്കുവാൻ അരിമണിയില്ല .
നാം ചുവപ്പുകോട്ടക്കുമേൽ അടയിരിക്കുക !

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/
Photo: പരസ്പരം
-----------------
നീ കരയുമ്പോൾ ;
ഞാൻ ചിരിക്കുന്നതെങ്ങനെ .
നീ പറയുമ്പോൾ ;
ഞാൻ കരയുന്നതെങ്ങനെ .
നീയും ഞാനും പെരുവെയിലിൽ 
ചുവപ്പുകോട്ടക്കുമേൽ അടയിരിക്കുന്നു .
കാവിയും പച്ചയും പൂവിൽ ചേർത്തൊരു
പൂമാല തുന്നി പുലരി തുറക്കുന്നു .
നമുക്കു പാർക്കുവാൻ മണ്‍കുടിലില്ല ,
നമുക്കു  പറക്കാൻ ചിറകുകളില്ല ,
നമുക്കു  കൊറിക്കുവാൻ അരിമണിയില്ല .
നാം ചുവപ്പുകോട്ടക്കുമേൽ അടയിരിക്കുക !

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Monday 21 July 2014

അറവുശാല അടിമകൾ പ്രതീക്ഷകൾ
--------------------------------------------

അറവുമാടിനെ കണ്ണീർ പെരുക്കം
അടിച്ചമർത്തലിൻ അലിഖിത സത്യം
അടിമയാം ആ പയ്യിൻ കരച്ചിൽ
അറവുശാലയിൽ അടിഞ്ഞലിയുന്നു
അറിവിടത്തിൻ അർത്ഥം മറന്നൊരു
അറവുകാരൻ നിന്നലറുന്നു
അടിഞ്ഞമരുമീ പ്രാണന്റെ നിലവിളി
അലകടലിൽ പാഞ്ഞിടറുന്നു
അരുമയാകും പതിനാറിൻ നോവുകൾ
അറബിഗീതത്തിൽ അടിയറവു പറയുന്നു
അരികിലില്ല ഉമ്മയും വാപ്പയും
അതിരുകൾക്കപ്പുറം മരുഭൂമി മാത്രം ,
അത്തറിന്റെ മണമില്ല ഖൽബിലും
അസ്സർമുല്ല തൻ നിറമില്ല കണ്ണിലും
അനാഥത്വത്തിന്റെ കരിനിഴൽ മാത്രമായി
അലയടിക്കുന്നു മണൽപ്പരപ്പിലായ് .

അറവുശാല തൻ അകത്തളത്തിൽ
ആരു കാണ്മി നഗ്ന സത്യം
അടിമയാകും പക്ഷി തൻ പാട്ടുകൾ
തെരുവു ഗീതത്തിൻ ഈരടികളാവുന്നു
അറിവുകെട്ട മനുഷ്യന്റെ ഭ്രാന്തുകൾ
അലിവുകെട്ടാടി തിമിർക്കുന്നു.

അവരെയൊന്നുണർത്തുവാനായി
അരികിലായ് ഞാനിന്നിരിക്കുന്നു
പടയൊരുങ്ങുവാൻ നേരമായെന്നു
പകൽവെളിച്ചത്തിൽ ഞാനിന്നു പാടുന്നു
പാതിയുറക്കം ഉപേക്ഷിച്ചു നാരിമാർ
പാതയോരത്തു മുഖപടമുയർത്തുന്നു .
.
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Photo: അറവുശാല അടിമകൾ പ്രതീക്ഷകൾ
     --------------------------------------------

അറവുമാടിനെ കണ്ണീർ പെരുക്കം 
അടിച്ചമർത്തലിൻ അലിഖിത സത്യം 
അടിമയാം ആ പയ്യിൻ കരച്ചിൽ
അറവുശാലയിൽ അടിഞ്ഞലിയുന്നു 
അറിവിടത്തിൻ അർത്ഥം മറന്നൊരു 
അറവുകാരൻ നിന്നലറുന്നു
അടിഞ്ഞമരുമീ പ്രാണന്റെ നിലവിളി 
അലകടലിൽ പാഞ്ഞിടറുന്നു
അരുമയാകും പതിനാറിൻ നോവുകൾ 
അറബിഗീതത്തിൽ അടിയറവു പറയുന്നു
അരികിലില്ല ഉമ്മയും വാപ്പയും 
അതിരുകൾക്കപ്പുറം മരുഭൂമി മാത്രം ,
അത്തറിന്റെ മണമില്ല ഖൽബിലും
അസ്സർമുല്ല തൻ നിറമില്ല കണ്ണിലും 
അനാഥത്വത്തിന്റെ കരിനിഴൽ മാത്രമായി 
അലയടിക്കുന്നു മണൽപ്പരപ്പിലായ് .

അറവുശാല തൻ അകത്തളത്തിൽ 
ആരു കാണ്മി നഗ്ന സത്യം 
അടിമയാകും പക്ഷി തൻ പാട്ടുകൾ 
തെരുവു ഗീതത്തിൻ ഈരടികളാവുന്നു
അറിവുകെട്ട മനുഷ്യന്റെ ഭ്രാന്തുകൾ 
അലിവുകെട്ടാടി തിമിർക്കുന്നു.

അവരെയൊന്നുണർത്തുവാനായി 
അരികിലായ് ഞാനിന്നിരിക്കുന്നു
പടയൊരുങ്ങുവാൻ നേരമായെന്നു 
പകൽവെളിച്ചത്തിൽ ഞാനിന്നു പാടുന്നു
പാതിയുറക്കം ഉപേക്ഷിച്ചു നാരിമാർ
പാതയോരത്തു മുഖപടമുയർത്തുന്നു .
 . 
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Thursday 17 July 2014

ഗാസ മുതൽ ഗാസ വരെ
-------------------------------
ഗാസയിൽ പൊലിയുന്നു
ജീവിത പൊട്ടുകൾ ,
ഗാണ്ഡീവം പൊഴിക്കുന്നു
ജൂത പെറുക്കികൾ.

കുരുന്നിൻ ജഡവും
കൊത്തി കൊറിക്കുന്നു,
ഓമന കണ്ണുകൾ
കുത്തി പറിക്കുന്നു .
കരളിൽ പടരുന്ന
ക്രോധാഗ്നിയിൽ, ശാപം
താനേ ചൊരിയുന്നു
ലോകം പിടയുന്നു !

ഓരോ വഴിയിലും
യുദ്ധം പിറക്കുന്നു
പരൽ പോലെ മിന്നും
ബോംമ്പിൻ ദുരന്തമായ്.
ഓരൊ യുദ്ധവും
മണ്ണിൽ തുറക്കുന്നു
ശോക മൂകമാം
കണ്ണീരിൻ പാടങ്ങൾ.
ലോക മനസാക്ഷി
ഞെട്ടുന്നു വരികളിൽ
അന്തക രാഷ്ട്രങ്ങൾ
ചിരിക്കുന്നു വികൃതമായ് .
അണ്ണനും തമ്പിയും
തുള്ളുന്ന തുമ്പിയും
അന്യോന്യ മപ്പുറം
സഖ്യം മുറുക്കുന്നു. .
കഴുകൻ പറന്നങ്ങു
കോഴിതൻ കുഞ്ഞിനെ
കാറി കടത്തുന്നു
കുറുനരി കൂട്ടിലായ് .

ഓരോ മതത്തിലും
മനുഷ്യർ മറക്കുന്നു
മനുഷത്വ മെന്നൊരു
മാമക സത്യത്തെ
ഓരോ ജഡത്തിലും
ജന്മം ശപിക്കുന്നു
മനുഷ്യ കുരുതി തൻ
ഹത്യ കർമ്മം കണ്ട്,
ഓരോ മരണവും
നുള്ളി നോവിക്കുന്നു
തീവ്രവാദത്തിൻ
ഘ്രാണ സ്വരത്തിനെ
ഓരോ അന്ത്യവും
ഉള്ളിന്റെയുള്ളിൽ
ഒത്തിരി നൊമ്പരം
സാക്ഷി നിരത്തുന്നു
അമർകളത്തിൽ
അന്ത്യം വരേക്കും
അമാലേക്യർ
അമർത്ത്യരായ്
പുനർജനിക്കുന്നു.
ഫിനിക്സ്പക്ഷി പോല്‍.
.
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Photo: ഗാസ മുതൽ ഗാസ വരെ 
       -------------------------------
ഗാസയിൽ പൊലിയുന്നു 
ജീവിത  പൊട്ടുകൾ ,
ഗാണ്ഡീവം പൊഴിക്കുന്നു 
ജൂത പെറുക്കികൾ.

കുരുന്നിൻ ജഡവും 
കൊത്തി കൊറിക്കുന്നു, 
ഓമന കണ്ണുകൾ
കുത്തി പറിക്കുന്നു .
കരളിൽ പടരുന്ന 
ക്രോധാഗ്നിയിൽ, ശാപം
താനേ ചൊരിയുന്നു 
ലോകം പിടയുന്നു !

ഓരോ വഴിയിലും  
യുദ്ധം പിറക്കുന്നു 
പരൽ പോലെ മിന്നും
ബോംമ്പിൻ ദുരന്തമായ്.
ഓരൊ യുദ്ധവും 
മണ്ണിൽ തുറക്കുന്നു
ശോക മൂകമാം 
കണ്ണീരിൻ പാടങ്ങൾ.
ലോക മനസാക്ഷി 
ഞെട്ടുന്നു വരികളിൽ
അന്തക രാഷ്ട്രങ്ങൾ 
ചിരിക്കുന്നു വികൃതമായ് .
അണ്ണനും തമ്പിയും 
തുള്ളുന്ന തുമ്പിയും 
അന്യോന്യ മപ്പുറം 
സഖ്യം മുറുക്കുന്നു.   .
കഴുകൻ പറന്നങ്ങു
കോഴിതൻ കുഞ്ഞിനെ 
കാറി കടത്തുന്നു 
കുറുനരി കൂട്ടിലായ് .

ഓരോ മതത്തിലും 
മനുഷ്യർ മറക്കുന്നു 
മനുഷത്വ മെന്നൊരു 
മാമക സത്യത്തെ 
ഓരോ ജഡത്തിലും
ജന്മം ശപിക്കുന്നു 
മനുഷ്യ കുരുതി തൻ 
ഹത്യ കർമ്മം കണ്ട്,
ഓരോ മരണവും 
നുള്ളി നോവിക്കുന്നു
തീവ്രവാദത്തിൻ 
ഘ്രാണ സ്വരത്തിനെ 
ഓരോ അന്ത്യവും
ഉള്ളിന്റെയുള്ളിൽ
ഒത്തിരി നൊമ്പരം 
സാക്ഷി നിരത്തുന്നു 
അമർകളത്തിൽ 
അന്ത്യം വരേക്കും
അമാലേക്യർ 
അമർത്ത്യരായ് 
പുനർജനിക്കുന്നു.
ഫിനിക്സ്പക്ഷി പോല്‍.
.
      ഹബീബ് പെരുംതകിടിയിൽ
        http://habeebesahithyalokam.blogspot.com/

Sunday 13 July 2014

മരുഭൂമിയിലെ വസന്തം
--------------------------------
മരുഭൂമിയിൽ വസന്തം
വിതയ്ക്കുവാൻ
മതാന്ധത തൻ മരണം
കുറിക്കുവാൻ 
വാൾതലയിൽ സ്നേഹം
വിതറുവാൻ
വന്നീടും ഭവാൻ, പ്രീയ
പ്രവാചകൻ മുഹമ്മദ്‌

നിതാന്തമാം നിശിഥിനിയിൽ
നിയതി തൻ നിനാദം
നിനയനം ചെയ്യുവാൻ
വഹിയുമായ് വന്നവൻ;
യുഗപുരുഷൻ മുഹമ്മദ്‌

മരുഭൂമിതൻ ചൂടിലും
മണലാരണ്യത്തിൻ നടുവിലും
മനുഷ്യ ജന്മസുഹൃതമായി
ഹരിതശോഭ യൊരുക്കുവാൻ
പിറവി പൂണ്ട മാനവൻ:
സ്നേഹിതൻ മുഹമ്മദ്‌

ജനനവും മരണവും
ജനിത സ്വപ്നങ്ങളും
ജന്മചിത്രങ്ങളിൽ
ദർപ്പണം ചെയ്യുവാൻ ;
ദമഥമീ മനസ്സിൽ
അർപ്പണം ചെയ്യുവാൻ ;
ദയാപരൻ തൻ വാക്കുകൾ
ജന്മസാഫല്യമായി
നട്ടു നനയ്ക്കുവാൻ
ജന്മം കൊണ്ടവൻ,
ജന്മസാക്ഷി മുഹമ്മദ്‌ .

മദ്യവും മധുരാക്ഷിയും,
പലിശയും വ്യാമോഹങ്ങളും,
പിന്നെ സ്ത്രീഹത്യയും
കലുഷിതമാക്കും മണ്ണിനെ
തമോഗർത്തത്തിലേക്കാഴ്ത്തീടാതെ
തപം ചെയ്യുന്നവൻ മുഹമ്മദ്‌

അദ്ധ്വാനിക്കുന്നവൻ തൻ
വിയർപ്പു പൊടിയും മുൻപ്
അദ്ധ്വാന പ്രതിഫലം
നല്കണമെന്നരുൾ ചെയ്തവൻ;
അന്ത്യ പ്രവാചകൻ മുഹമ്മദ്‌ .

നിന്റെ നോക്കുകൾ ,
നിന്റെ വാക്കുകൾ;
നിന്റെ ചലനവും
നിന്റെ ചിന്തയിൽ.
നിന്റെ ജനനവും ,
നിന്റെ മരണവും ;
നിന്റെ നന്മയും
നിന്റെ ചിന്തയിൽ .
നീ ഒരുങ്ങുക ;
തിരികൊളുത്തുക
പ്രപഞ്ച സത്യമായ്
വഴി തുറക്കുക .
.
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

നല്ലനാളുകള്‍
-----------------
ഇനി വരാനിരിക്കുന്നു
നല്ല നാളുകള്‍
ഇടവഴിയിലൊക്കെയും
നവോ വാക കൂനകൾ .
ഇടം മാറി നിൽക്കുമാ
യിടഞ്ഞ ചേരികൾ
ഇടതുകയ്യിലൊ
അരിവാളിൻ ചില്ലുകൾ
വലതുകയ്യിലായ്
കയ്യുറ ചീളുകൾ
ഇവയ്ക്കു നടുവിലായ്
നമോ വാക പുറ്റുകൾ
ഈ പുണ്യ ഭൂവിൽ
ചിത്തം ഭരിക്കുവാൻ
മൊത്തം മുറിച്ചവർ
മെച്ചമായെല്ലാം
വാങ്ങി നിറച്ചവർ .
ഇനിവരാനിരിക്കുന്നു
ആ നല്ല നാളുകൾ
ഇടം വലം തിരിഞ്ഞാൽ
ഇടവഴി താണ്ടിടാം
കടം വാങ്ങി മൃഷ്ടാന
ഭോജനം നടത്തിടാം
മടിയിലുള്ളവ
വിറ്റുപിറക്കിടാം
മിച്ചമുള്ളവ
കോർപ്പറെറ്റുകൾക്കു
നല്‍കിടാം
പതിരുകൾ നിറഞ്ഞ
കറ്റകൾ മെതിച്ചിടാം
പലിശ കളങ്ങളിൽ
അടിയറവു ചെയ്തിടാം
പലിശ രാവണനു
പട്ടട നല്കിടാം
ഇടം വലം തിരിഞ്ഞാൽ
ഇരുകര കണ്ടിടാം
ഇമകൾ പൂട്ടാതെ
മറു കര താണ്ടിടാം
മാമലകൾക്കരികിലായി
ഒരു നക്ഷത്രമായിടാം .
കാല പാശങ്ങൾ
ഉറങ്ങി തെളിയട്ടെ
കങ്കാണി മാടങ്ങൾ
കാറ്റിൽ തകരട്ടെ
കാല ചക്രങ്ങൾ
കറങ്ങി തിരിയട്ടെ
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/