Thursday 21 August 2014

പ്രണയ പർവ്വം
------------------
പ്രണയം വലംവയ്ക്കുമ്പോൾ
പൂക്കൾ എന്തിനോവേണ്ടി
പൂന്തേനുമായ് മിഴിചിമ്മുന്നു .
വണ്ടുകൾ സ്നേഹരാഗം മൂളി 
വസന്തോല്സവങ്ങളിൽ
പെണ്മനം നുകരുമ്പോൾ
വെയിലേറ്റു കൊഴിയുമീ
മധുര ദളങ്ങൾ മനമിടറി
നിറം മങ്ങി മണ്ണില്‍ ചിതറുന്നു.
മന്ദമാരുതൻ മലർപൊടി വിതറി
പരിഹാസ മൂറും മന്ദഹാസം-
പൊഴിച്ചങ്ങൂറിചിരിക്കവേ
പ്രണയിനി വിതുമ്പി നീ;
നിന്നിലൊളിക്കുന്നു എന്‍ മനം .
കരിമുകിൽ മാനത്തു കളിയാടി
കരിനിഴൽ കനവിൽ നീരാടി
കരളിണ കണ്ണീരിൽ വിളയാടി
പ്രണയിനി നിൻ അധരം
ഉന്മാദം പൊഴിക്കുന്നു
പ്രണയ ഹാരം വാനിലൊരു
നക്ഷത്രമായ്‌ വീണിതാ ഉദിക്കുന്നു !

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Photo: പ്രണയ പർവ്വം
------------------
പ്രണയം വലംവയ്ക്കുമ്പോൾ 
പൂക്കൾ എന്തിനോവേണ്ടി 
പൂന്തേനുമായ് മിഴിചിമ്മുന്നു .
വണ്ടുകൾ സ്നേഹരാഗം മൂളി 
വസന്തോല്സവങ്ങളിൽ
പെണ്മനം നുകരുമ്പോൾ
വെയിലേറ്റു കൊഴിയുമീ 
മധുര ദളങ്ങൾ മനമിടറി
നിറം മങ്ങി മണ്ണില്‍ ചിതറുന്നു.
മന്ദമാരുതൻ മലർപൊടി വിതറി
പരിഹാസ മൂറും മന്ദഹാസം- 
പൊഴിച്ചങ്ങൂറിചിരിക്കവേ 
പ്രണയിനി വിതുമ്പി നീ; 
നിന്നിലൊളിക്കുന്നു എന്‍ മനം .
കരിമുകിൽ മാനത്തു കളിയാടി
കരിനിഴൽ കനവിൽ നീരാടി 
കരളിണ കണ്ണീരിൽ വിളയാടി 
പ്രണയിനി നിൻ അധരം
ഉന്മാദം പൊഴിക്കുന്നു
പ്രണയ ഹാരം വാനിലൊരു 
നക്ഷത്രമായ്‌ വീണിതാ ഉദിക്കുന്നു ! 

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Tuesday 19 August 2014

അതിഥി
----------
അരണ്ട വെളിച്ചത്തിൽ കടന്നു വന്നൊരതിഥി'
നിന്റെ വിടർന്ന ചെറു ചുണ്ടിൽ നിന്നുമടർന്നു -
വീണൊരു ഗാനമണീ ചെറു ജീവിതം !

ഉള്ളിലൊരു തിരിനാളമായി പ്രഭ പരത്താൻ ,
എവിടെ നിന്നും നിനക്കീ വരം കിട്ടീ ?
വരമോരുയിരായ് ഉണർന്നുയരാൻ ;
ഉയർന്നൊരു നീലാകാശ നക്ഷത്രമായി വിരിയാൻ -
കൊതി തോന്നുന്നു യെൻ പ്രീയ മാനസ്സേ.

തോണി തുഴഞ്ഞക്കരെയെത്താൻ തുണയായി -
യെന്റെ ഹൃദയത്തിലൊരുശിരായി -
യെവിടെ നിന്നും വന്നു നീ ?
ഞാൻ നിന്നിലെൻ സായുജ്യം തിരയട്ടെ .

നീ ജഗത്പിതാവിൻ കാണാമറയത്തിൻ സത്യമോ ?
നീ യാത്മാവിൻ വിശ്വാസത്തിൻ മിത്രമോ ?
നീ സത്യത്തിൻ ദൂതനോ ?
ഞാനാനന്ദത്താൽ കരഞ്ഞൊന്നുയരട്ടെ -
യെൻ പ്രീയ മാനസ്സേ .

അരിഞ്ഞീടത്തവർക്കു നീ യെന്നുമൊരു ശൂന്യത !
അറിഞ്ഞവർക്കൊ ആനന്ദത്തിനമൃതാം ഹൃദ്യത !
അറിഞ്ഞീടുകിൽ നീ ജീവിതമാം ധന്യത !
അടുത്തീടുകിൽ നീ അടർത്താനാകാത്ത പൂർണ്ണത!

ഹബീബ് പെരുതകിടിയിൽ
http://habeebesahithyalokam.blogspot.com/
 — with Saju Thomas.

Photo: അതിഥി
----------
അരണ്ട വെളിച്ചത്തിൽ കടന്നു വന്നൊരതിഥി'
നിന്റെ വിടർന്ന ചെറു ചുണ്ടിൽ നിന്നുമടർന്നു -
വീണൊരു ഗാനമണീ ചെറു ജീവിതം !

ഉള്ളിലൊരു തിരിനാളമായി പ്രഭ പരത്താൻ ,
എവിടെ നിന്നും നിനക്കീ വരം കിട്ടീ ?
വരമോരുയിരായ് ഉണർന്നുയരാൻ ;
ഉയർന്നൊരു നീലാകാശ നക്ഷത്രമായി വിരിയാൻ -
കൊതി തോന്നുന്നു യെൻ പ്രീയ മാനസ്സേ.

തോണി തുഴഞ്ഞക്കരെയെത്താൻ തുണയായി -
യെന്റെ ഹൃദയത്തിലൊരുശിരായി -
യെവിടെ നിന്നും വന്നു നീ ?
ഞാൻ നിന്നിലെൻ സായുജ്യം തിരയട്ടെ .

നീ ജഗത്പിതാവിൻ കാണാമറയത്തിൻ സത്യമോ ?
നീ യാത്മാവിൻ വിശ്വാസത്തിൻ മിത്രമോ ?
നീ സത്യത്തിൻ ദൂതനോ ?
ഞാനാനന്ദത്താൽ കരഞ്ഞൊന്നുയരട്ടെ -
യെൻ പ്രീയ മാനസ്സേ .

അരിഞ്ഞീടത്തവർക്കു നീ യെന്നുമൊരു ശൂന്യത !
അറിഞ്ഞവർക്കൊ ആനന്ദത്തിനമൃതാം ഹൃദ്യത !
അറിഞ്ഞീടുകിൽ നീ ജീവിതമാം ധന്യത !
അടുത്തീടുകിൽ നീ അടർത്താനാകാത്ത പൂർണ്ണത!

ഹബീബ് പെരുതകിടിയിൽ
http://habeebesahithyalokam.blogspot.com/

Monday 11 August 2014

നാനോ മനുഷ്യർ
----------------------
കാഴ്ചകൾ മറയ്ക്കുന്നു 
ചിന്തകൾ മുറുക്കുന്നു 
മന്ദത മനോ ഞരമ്പുകളിൽ 
അന്ധത കുറുക്കുന്നു.
മസ്തിഷ്ക്ക പ്രഷാളനം
വ്യക്തമായും തുറക്കുന്നു
ഇന്നലെകളെ മറന്നും
നാളെ കളിൽ ഇരന്നും
യന്ത്രമനുഷ്യർ നാനോ
മനുഷ്യരായ് തെരുവുകളിൽ -
അന്ധാളിപ്പിൻ ശേഷിപ്പുകൾ !

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Wednesday 6 August 2014

വഴി
-------
നിനക്കു നല്കുവാൻ
നിലവിളക്കുമായ്
പടി കടന്നു ഞാൻ
വഴിയിറങ്ങവേ;
വഴിമറന്നു നീ
മതിമറന്നു പോയി
ഇടറുമീ മനം
അഴലുറഞ്ഞു പോയി .
അടിപതറി നീ
അരങ്ങൊഴിയവേ
നിലവിളക്കിൽ ഞാൻ
തിരി കൊളുത്തവേ
തിരി കെടുത്തുവാൻ
ചെറു ചിരിയുമായി
പുതു തലമുറ വഴി തിരയുന്നു.

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Photo: വഴി 
             -------
നിനക്കു നല്കുവാൻ 
നിലവിളക്കുമായ് 
പടി കടന്നു ഞാൻ 
വഴിയിറങ്ങവേ;
വഴിമറന്നു നീ 
മതിമറന്നു പോയി 
ഇടറുമീ മനം 
അഴലുറഞ്ഞു പോയി .
അടിപതറി നീ 
അരങ്ങൊഴിയവേ 
നിലവിളക്കിൽ ഞാൻ
തിരി കൊളുത്തവേ 
തിരി കെടുത്തുവാൻ
ചെറു ചിരിയുമായി 
പുതു തലമുറ വഴി തിരയുന്നു.
   
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Monday 4 August 2014

ശിഖണ്ഡി
---------------
അവൻ മൗനത്തിലാണ്'' അർക്കാ"
ശിഖണ്ഡി തൻ മുഖവുമായ്
ശകുനിയുടെ കുടിലതയും പേറി
കാണാമറയത്തിരിക്കുന്നവൻ
ചാരെ ലോക പൊലിസായ്
കണ്ണു കെട്ടി കളിക്കുന്നു!

ഇറാക്കും അഫ്ഗാനും ഗാസയുമെല്ലാം
തന്ത്രങ്ങളിൽ തനി മന്ത്രങ്ങളായ്
പ്രിഥ്വിയെ വലം ചുറ്റുമ്പോൾ
കഴുകൻ കണ്ണുമായ്,കള്ളച്ചിറകുമായ്
ഭുമിതൻ അച്ചുതണ്ടിന്മേൽ
ഞാണു കെട്ടി കുലയ്ക്കുന്നു .

പോർക്കളങ്ങളിൽ വിത്തു വിതറിയും
വംശ വൃക്ഷത്തിന്റെ വേരറത്തും
സൃഷ്ടി തൻ ജീവൻ കവർന്നെടുത്തും'
പ്രിഥ്വിയെ തരിശായ്‌,പതിരായ്
തീർത്തൊടുക്കുന്നു പ്രപഞ്ച ഘാതകർ !

ആയുധം കൊടുത്തും ആളെടുത്തും
ആയുധം വിറ്റും പണമെടുത്തും
ലോകം ഭരിക്കുവാൻ ജാതകം
തിരയുന്ന, ജാമ്യം പേറുന്ന ,
കാലന്റെ ചന്തയിൽ കയറുകൾ വില്ക്കുന്ന ,
കാട്ടാള പൊന്തയിൽ കാമുകനാവുന്ന
പത്തു തലയുള്ള, പാമ്പിൻ വിഷമുള്ള
കാളകൂടത്താൽ നഞ്ചുകലക്കുന്ന
കാളിയൻ ഇന്നും കർമ്മത്തിലാണ്.

സൂക്ഷിക്കുക ഇവൻ ശിഖണ്ഡി
കാലന്റെ കണ്ണും കഴുകച്ചിറകും
വിണ്ണിന്റെ മാറിൽ മണ്ണിന്റെ മടിയിൽ
മരണ കെണിയുമായ്‌ മൗനത്തിലാണ്
ശകുന പിഴ പോൽ മൗനത്തിലാണ്!.

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Photo: ശിഖണ്ഡി 
         ---------------
അവൻ മൗനത്തിലാണ്'' അർക്കാ"
ശിഖണ്ഡി തൻ മുഖവുമായ് 
ശകുനിയുടെ കുടിലതയും പേറി
കാണാമറയത്തിരിക്കുന്നവൻ
ചാരെ ലോക പൊലിസായ് 
കണ്ണു കെട്ടി കളിക്കുന്നു! 

ഇറാക്കും അഫ്ഗാനും ഗാസയുമെല്ലാം 
തന്ത്രങ്ങളിൽ തനി മന്ത്രങ്ങളായ് 
പ്രിഥ്വിയെ വലം ചുറ്റുമ്പോൾ 
കഴുകൻ കണ്ണുമായ്,കള്ളച്ചിറകുമായ് 
ഭുമിതൻ അച്ചുതണ്ടിന്മേൽ
ഞാണു കെട്ടി കുലയ്ക്കുന്നു .

പോർക്കളങ്ങളിൽ വിത്തു വിതറിയും 
വംശ വൃക്ഷത്തിന്റെ വേരറത്തും 
സൃഷ്ടി തൻ ജീവൻ കവർന്നെടുത്തും'
പ്രിഥ്വിയെ തരിശായ്‌,പതിരായ് 
തീർത്തൊടുക്കുന്നു പ്രപഞ്ച ഘാതകർ !

ആയുധം കൊടുത്തും ആളെടുത്തും 
ആയുധം വിറ്റും പണമെടുത്തും  
ലോകം ഭരിക്കുവാൻ ജാതകം
തിരയുന്ന, ജാമ്യം പേറുന്ന ,
കാലന്റെ ചന്തയിൽ കയറുകൾ വില്ക്കുന്ന ,
കാട്ടാള  പൊന്തയിൽ കാമുകനാവുന്ന 
പത്തു തലയുള്ള, പാമ്പിൻ വിഷമുള്ള
കാളകൂടത്താൽ നഞ്ചുകലക്കുന്ന
കാളിയൻ ഇന്നും കർമ്മത്തിലാണ്.
 
സൂക്ഷിക്കുക ഇവൻ  ശിഖണ്ഡി 
കാലന്റെ കണ്ണും കഴുകച്ചിറകും 
വിണ്ണിന്റെ മാറിൽ മണ്ണിന്റെ മടിയിൽ
മരണ കെണിയുമായ്‌ മൗനത്തിലാണ്
ശകുന പിഴ പോൽ മൗനത്തിലാണ്!.

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/