Saturday 25 October 2014

സമര്‍പ്പണം മനുഷ്യസമൂഹത്തിനനും (ഇതര മതസ്ഥര്‍ക്കും )
***********************************************************
ജിഹാദ്(കടപ്പാട് കവിമൊഴി ,ആഗസ്റ്റ്‌ 2014)
------------
ലോകത്ത് ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ജിഹാദ്.ജിഹാദ് എന്ന വാക്കിന്റെ അര്‍ത്ഥം അറിയാതെ കല്ലെറിയുന്ന പദം .മുസ്ലിം സമുദായത്തില്‍പ്പെട്ട പലര്‍ക്കും ഈ വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നത് സത്യമായ വസ്തുതയാണ്.
ജിഹാദ് എന്ന വാക്കിന്റെ ഭാഷാപരമായ അര്‍ത്ഥം സാഹസപ്പെടുക ,കഠിനമായ പ്രയാസങ്ങളോട് മല്ലിടുക, കഠിനമായി പ്രയത്നിക്കുക,കഷ്ടത അനുഭവിക്കുക എന്നൊക്കെയാണ് .ജിഹാദ് എന്നാല്‍ മനസ്സിനോടുള്ള സമരമാണ് .വ്യക്തിയിലും ,സമൂഹത്തിലും ,രാഷ്ട്രത്തിലും ,ലോകത്തും ;സത്യവും ,ധര്‍മ്മവും സന്മാര്‍ഗ്ഗവും ,നീതിയും സ്ഥാപിക്കുവാനും നിലനിര്‍ത്തുവാനുമുള്ള കഠിന പ്രയത്നങ്ങള്‍ക്കാണ് ഇസ്ലാമില്‍ ജിഹാദ് എന്ന് പറയുന്നത് ഇത് സംസ്കരണംമാണ് ഇതര സമൂഹത്തോടുള്ള സമരമല്ല ,യുദ്ധമോ വെല്ലുവിളിയൊ അല്ല .
ഖുർ ആൻ പറയുന്നത് കേൾക്കുക "നീ ആരാധിക്കുന്നതിനെ ഞാൻ ആരാധിക്കുന്നില്ല .ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല .നിങ്ങൾക്കു നിങ്ങളുടെ മതം എനിക്ക് എന്റെ മതം "(അദ്ധ്യായം 109 ,സൂക്തം 6)
മതം അടിച്ചേൽപ്പിക്കപ്പെടെണ്ട ഒന്നല്ല മറിച്ച് സ്വയം അറിഞ്ഞും അറിവ് പകർന്നും അറിവ് നേടിയും ആർജ്ജിക്കേണ്ട ഒന്നാണ് ജിഹാദ് സ്വയം സംസ്കരണത്തിനുള്ള പാതയാണ് . നല്ല മാതൃകയാണ് ഇതര സമൂഹത്തിന്റെ ആദരവിന് പാത്രമാകേണ്ടത്...... വിദ്യാഭ്യാസം ,സംസ്കരണം ,സദുദ്ദേശ ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിന്റെ ഭാഗങ്ങളാണ് ,സമൂഹത്തിന്റെ അഭ്യുന്നതിയാണ് അത് ലക്‌ഷ്യം വയ്ക്കുന്നത് .എല്ലാ മേഖലയിലുള്ള അറിവും ജിഹാദ് തന്നെ സത്യാ മാർഗ്ഗത്തിലുള്ള എല്ലാ ചലനവും ജിഹാദാണ്‌ എല്ലാ ലക്ഷ്യവും നന്മയിലാകണം .നന്മ മാത്രമാണ് ജിഹാദ് .തീവ്രവാദമോ ,പിടിച്ചടക്കലോ,കടന്നുകയറ്റമൊ, അതിർത്തി കയ്യേറ്റമോ ,സത്യമാർഗ്ഗത്തിലുള്ള ആത്മഹത്യയോ ജിഹാദല്ല.;ആത്മത്യാഗമാകാം .ജിഹാദ് എന്നാൽ കേവലം യുദ്ധമല്ല മറിച്ചു സത്യമാർഗ്ഗത്തിൽ ഖുർ ആൻ അനുശാസിക്കുന്ന വിധം ജീവിക്കലും പെരുമാറലും ചേർന്നതാണ്.ദൈവമാർഗ്ഗത്തിൽ നിന്നും സത്യവിശ്വാസത്തിൽ നിന്നും തന്നെ തടയാൻ ശ്രമിക്കുന്ന പൈശാചിക ചിന്തകളെ പരാചയപ്പെടുത്തുക ,സ്വന്തം മനസ്സിനെ ജയിക്കുക .ജിഹാദ് ക്ഷമയുടെ മാർഗ്ഗമാണ് യുദ്ധത്തിന്റെ മാർഗമല്ല ജിഹാദിന് വിശുദ്ധ യുദ്ധമെന്ന പേരുമില്ല .
പരിശുദ്ധ ഖുർ ആൻ വചനങ്ങൾ നോക്കുക .
"വിശ്വസിച്ചവരെ ,വേദനയേറിയ ശിക്ഷയില്‍ നിന്നും നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെ കുറിച്ചു നിങ്ങളെ ഞാന്‍ അറിയിച്ചു തരട്ടെയോ ?നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക നിങ്ങളുടെ ദിവധനാതികളില്‍ ദൈവമാര്‍ഗ്ഗത്തില്‍ ജിഹാദ് നടത്തുക അതാണ്‌ നിങ്ങള്‍ക്കുത്തമം നിങ്ങള്‍ അറിയുന്നവരെങ്കില്‍ (ഖുര്‍ ആൻ 61:10:11)
"ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്നു വ്യക്തമാക്കാപ്പെടാതെ സ്വര്‍ഗ്ഗ പ്രവേശനം സാദ്ധ്യമല്ലെന്നു ഖുർ ആൻ പ്രഖ്യാപിക്കുന്നു (3: 142)
ക്ഷമയില്ലാതെ പരസ്പരം യുദ്ധം ചെയ്യുന്നവർ,നരഹത്യ ചെയ്യുന്നവർ, തീവ്രവാദം നടത്തുന്നവർ ആർക്കാണ് അള്ളാഹു വാഗ്ദാനം ചെയ്യുന്ന സ്വർഗ്ഗം ലഭിക്കുക ചിന്തിക്കുക .
വീണ്ടും പറയുന്നത് നോക്കു
"ദൈവ മാർഗ്ഗത്തിൽ യഥാവിധി ജിഹാദ് ചെയ്യുക തന്റെ ദൌത്യത്തിന് വേണ്ടി നിങ്ങളെ നിയോഗിച്ചത് അവനാണ് മതത്തിൽ ഒരു ക്ളിഷ്ടതയും അവനുണ്ടാക്കിയട്ടില്ല (ഖുർ ആൻ 22:78)
"നമ്മുടെ മാഗ്ഗത്ത്തിൽ ജിഹാദ് ചെയ്യുന്നവർക്ക് നാം നമ്മുടെ മാർഗ്ഗം കാണിച്ചു കൊടുക്കും അള്ളാഹു സുകൃതികളോടൊപ്പമാണ് തീർച്ച"(ഖുർ ആൻ 29:69) നമ്മുടെ മാർഗ്ഗം എന്ന് പറഞ്ഞാൽ സന്മാർഗ്ഗമാണ് മറ്റുള്ളവർക്ക് നന്മ നല്കുന്നതെന്തും സന്മാർഗ്ഗത്തിൽപ്പെടുന്നു അള്ളാഹു എല്ലാവരുടെയും നന്മ മാത്രമാണ് ആഗ്രഹിക്കുന്നത് ദുഷ്ടത വെറുക്കുകയും ചെയ്യുന്നു .
"സത്യം സ്വീകരിക്കുകയും നാടും വീടും വെടിയുകയും ദൈവമാർഗ്ഗത്തിൽ ദേഹനാദികളാൽ ജിഹാദ് നടത്തുകയും ചെയ്യുന്നവരാരോ അവരുടെ സ്ഥാനമാണ് അല്ലാഹുവിങ്കൽ മഹത്വ്വരം വിജയം വരിക്കുന്നവരും അവർ തന്നെ ;തന്റെ അനുഗ്രഹവും തൃപ്തിയും അനശ്വര സുഖാനുഭൂതികളുള്ള സ്വർഗ്ഗിയാരാമങ്ങളുംഅവര്ക്ക് ലഭിക്കുമെന്ന് അവരുടെ നാഥൻ സുവാർത്ത അറിയിക്കുന്നു .അവരാ ഉദ്യാനങ്ങളിൽ നിത്യവാസികളായിരിക്കും അല്ലാഹുവിങ്കൽ അവർക്ക് മഹത്തായ പ്രതിഫലമുണ്ട് (ഖുർ ആൻ 9:20:22)
കുറ്റവാളികളായ ജനത്തെ അള്ളാഹു നേർവഴിയിലാക്കുകയില്ല .ശിക്ഷ അവരുടെ മേൽ കഠിനമാണ് .ജിഹാദ് എന്നാൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ക്ഷമാപൂർവമുള്ള പ്രയാണമാണെന്ന് മുസ്ലിംങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് .
ദൈവം എന്ന പദത്തിന് അറബിയിലുള്ള സമാന പേരാണ് അള്ളാഹു .ഓരോ ഭാഷയിലും ദൈവത്തിനു സമാന പദങ്ങളുണ്ട് ദൈവമാർഗ്ഗം നന്മയുടെ മാർഗ്ഗമാണ്‌ അവിടെ തിന്മക്കു സ്ഥാനമില്ല.
കാഫിർ എന്ന പദം അവിശ്വാസി എന്ന അർത്ഥം നല്കുന്നു മുസ്ലിങ്ങള്‍ക്കിടയില്‍ സത്യമാർഗ്ഗം അറിഞ്ഞിട്ടും പിന് തുടരാത്തവരെ അവിശ്വാസികൾ എന്ന് വിളിക്കുന്നു മുസ്ലിംങ്ങൾക്കിടയില്‍ സത്യമർഗ്ഗം പിന്തുടരാത്തവർ അവിശ്വാസികൾ തന്നെ തീവ്രവാദം സത്യമാർഗ്ഗമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
എല്ലാവരും നന്മയുടെ മാർഗ്ഗം സ്വീകരിക്കുമ്പോൾ ഈശ്വര ചൈതന്യം തന്നെയുണ്ടാവും അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ് അതാണ്‌. അത് തന്നെയാണു വിശുദ്ധ യുദ്ധവും. വിശുദ്ധയുദ്ധം എന്നത് അന്യ മതസ്ഥരോടുള്ള യുദ്ധമല്ല തന്നോടു തന്നെയുള്ള സംസ്കരണത്തിന്റെ പാതയിലുള്ള യുദ്ധമാണ്
*****************
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Thursday 23 October 2014

----------------------
വിപ്ളവവീര്യം കുടജാദ്രി മുടികളിൽ
അർപ്പണബോധം ആഴി തൻ തടങ്ങളിൽ
അർത്ഥാന്തരം തേടും ആഗ്നേയ ശിലകളിൽ
രൂപാന്താരം നിര നിര ജാലമായ്
രൂപക്കൂടുകൾ ജപമുറ സാന്ദ്രമായ് .
കോണ്ക്രേറ്റുപാടങ്ങൾ തീ തുപ്പുമീ മണ്ണ്
ഗോതമ്പുപാടങ്ങൾ ഗോപിതൊടുമീ മണ്ണ്
കോടാനുകോടികൾ കുമ്പിടുമീ മണ്ണ്
പാവം പുഴുക്കളിൽ, പൂമ്പാറ്റകളിൽ,
സസ്യജാല നീർ തടങ്ങളിൽ,
പേരറിയാത്തൊരു പ്രപഞ്ച സത്യങ്ങളിൽ
അനീതിതൻ പടവാൾ പടവു താണ്ടി
പട കുരുതി തീർക്കുന്നു,പാടി തിമിർക്കുന്നു .
മറവി തൻ ഭാണ്ഡം കുന്നു കൂടുന്നു
മാനവ ശത്രുത വന്നു കൂടുന്നു
വെള്ളത്തിനും യുദ്ധം; വെളിച്ചത്തിനും യുദ്ധം
വെള്ള വസ്ത്രത്തിലൊടുങ്ങുവാൻ യുദ്ധം !
മനുഷ്യ വിസർജ്ജ്യങ്ങളിൽ;
മരണ നേത്രങ്ങളിൽ;
വാക്കിൽ തീവ്രത !
നോക്കിൽ ക്രൂരത !
തോക്കിൽ പാറും
വെടിയുണ്ട മാത്രം.!
റോഡിൽ നഗ്നത
മാറിൽ വ്യക്തത
ഒട്ടിച്ചേരും രേതസ്സിൽ
ശൂന്യത !.
വാർത്തകൾ വ്യഭിചരിക്കുമ്പോൾ
കലാപം കഴുത്തിൽ രുദ്രം നുണയുന്നു.
വാർത്താരതികൾ മധുരം വിളമ്പുമ്പോൾ
കാമിനിമാർ തമ്മിലങ്കം കുറിക്കുന്നു.
നേർത്ത വിലാപം പോൽ പൊതുജനം
കഴുതതൊപ്പികൾ നെറുകയിൽ
പനിനീർ വീഴ്ത്തുന്നു !
മൌന പരാഗ വൃത്തമേ
വൃത്താന്തം മറക്കാതെ
മരുഭൂവിൽ വിഭൂതി പൊഴിക്കുമോ ?
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Thursday 16 October 2014

കാസർകോട് ജില്ലയിലെ നെഞ്ചൻ പറമ്പ് മറക്കാൻ കഴിയില്ല എൻഡോസൾഫാൻ ഇരകളാൽ മരണകാഹളം മുഴക്കുന്ന ഭൂമി. ആർക്കോ വേണ്ടി ഇരകളാകുന്ന മനുഷ്യരും പ്രകൃതിയും അവരുടെ രക്തസാക്ഷിത്വത്തിനു മുമ്പിൽ സമർപ്പിക്കുന്നു
ചാവുനിലം
----------------- 
നെഞ്ചം പറമ്പിലെ കുഞ്ഞു തത്തേ
കൊഞ്ചി കുഴയാത്തതെന്തു തത്തേ
കൊഞ്ചൽ മറന്നു നീ നിന്നു പോയോ ,
കുന്നു കടന്നു നീ വീണു പോയോ ?
ചാവുനിലം കണ്ടു പഞ്ഞതാണൊ ,
ചാക്കാല കണ്ടു നീ കരഞ്ഞതാണൊ? .
ചാവുനിലത്തിന്റെ നോവുകൊണ്ട്
വെന്തു കിടക്കുന്നു മണ്‍തരികൾ
എൻഡോസൾഫാൻ കുടിച്ചു കൊണ്ട്
മണ്ണില്‍ മരിക്കുന്നു മണ്ണിരകള്‍
മയിലില്ല ,കുയിലില്ല ,കിളിയുമില്ല ,
മാടി വിളിക്കുവാൻ മാനുമില്ല .
പുല്ചാടി പൂമ്പാറ്റ തത്തിയില്ല.
പുല്ലിൻ നറു നിറം എങ്ങുമില്ല,
തുമ്പികൾ തുള്ളുവാൻ എത്തിയില്ല,
തുമ്പപൂക്കൾ വിരിഞ്ഞുമില്ല .
തവളയും പാമ്പും പിടഞ്ഞു ചത്തെ,
തമ്പുരാൻകുട്ടിയും ഉടഞ്ഞു ചത്തെ.
സങ്കടം തീരാതെ കരഞ്ഞു ഞാനും
കൊഞ്ചാൻ കഴിയാതിരുന്നു താനും;.
മൌന വസന്തം കരിഞ്ഞു മെല്ലെ
മരണ മണികൾ മുഴങ്ങി നീളെ;.
ജൈവകുലത്തിന്റെ വേരറുത്തേ,
ദൈവഹിതത്തിന്റെ ഞാറെടുത്തേ
നെഞ്ചം പറമ്പ് മുടിഞ്ഞു തത്തേ ,
നെഞ്ചത്തു കൈവെച്ചു കരഞ്ഞു മുത്തേ !
*******************
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Thursday 9 October 2014

ബാക്കിപത്രം
-----------------
എന്റെ ഇഷ്ടവും ശിഷ്ടവും നീയാണ്
എന്റെ താരാട്ടും സ്വപ്നവും നീയാണ്
പുഴകളും മലകളും മാമരങ്ങളും പിന്നെ 
നീലാകാശവും ഞാനുമെന്‍ മോഹിത
ചിത്രങ്ങളും പ്രിയതമേ.
ചില്ലിട്ട ജാലക വാതിലിനരുകില്‍
നഷ്ടസ്വപ്നങ്ങളായ് മാറും വരേയ്ക്കും
എന്റെ് ഇഷ്ടവും ശിഷ്ടവും നീയാണ്
എന്റെ് താരാട്ടും സ്വപ്നവും നീയാണ്
നാളെ ഞാന്‍ മാത്രമെന്‍ നിഴലുമായ്
ചാരെ ഒഴിഞ്ഞപാത്രവും അഴലുമായ്
അരികില്‍....
പേമാരി ചൊരിയും മന്ത്രങ്ങളും
വെള്ളി വെളിച്ചത്തിന്‍ ശീല്ക്കാരവും
കാതുകള്‍ ഞടുക്കുന്ന ഇടിനാദവും
കേള്‍ക്കുവാന്‍ ആരോരുമില്ലാതെ
വന്ധീകരിക്കുന്നു വംശ വൃക്ഷ ശാഖിയെ
ദൂരെ....
കുഞ്ഞിനു കൊടുക്കുന്ന മുലപാലിലും
കഞ്ഞിയൊരുക്കുന്ന തെളിനീരിലും
മണ്ണില്‍ മുളക്കുന്ന മണിവിത്തിലും
വിണ്ണില്‍ നിറയുന്ന ശ്വാസത്തിലും
കാളകൂടത്തിന്‍ വിഷ സഞ്ചയം!
തക്ഷകന്‍ വന്നു വിളിക്കുമ്പോഴും
കാലന്റെ കാഹളം മുഴങ്ങുമ്പോഴും
കണ്ണുനീര്‍ പക്ഷി കരയുമ്പോഴും
അന്ധരാം പൈതങ്ങളെ
നിങ്ങള്‍ക്കെന്തുണ്ട് ബാക്കി?
പക്ഷെ .....
എന്റെ ഇഷ്ടവും ശിഷ്ടവും നീയാണ്
എന്റെ താരാട്ടും സ്വപ്നവും നീയാണ്
പുഴകളും മലകളും മാമരങ്ങളും പിന്നെ
നീലാകാശവും ഞാനുമെന്‍ മോഹിത
ചിത്രങ്ങളും പ്രിയതമേ.
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Sunday 5 October 2014

സംസ്കാരം
------------------
ആർത്തിപൂണ്ടു പറക്കുന്നു പരുന്തുകൾ
തെരുവുതോറും ചലിക്കുന്നു ഞരമ്പുകൾ
ആാർത്തനാദം പൊഴിക്കുന്നു കുരുന്നുകൾ 
ആത്മരോക്ഷം പുകയുന്നു ദിനങ്ങളിൽ !
മതിമറന്നു ചിരിക്കുന്നു പകലുകൾ
മതിഭ്രമം കാട്ടുന്നു രാവുകൾ
മന്ദരായ് നടക്കുന്നു മനസ്സുകൾ
മൗഡ്യം ചുരത്തുന്നു ചിന്തകൾ !
രതിയഴകു കാട്ടുന്നു കാമാർത്തികൾ
നിണഭംഗി കൂട്ടുന്നു പേക്കിനാക്കൾ
സംസാകര മുച്ചൂടു മുടിക്കുന്ന മാതൃക
മനുഷ്യന്റെ തുടിപ്പും നടപ്പും കിടപ്പുമെല്ലാം;
ഭാംഗിന്റെ വഴികളിൽ, ചരസ്സിലെ നിധികളിൽ
മാദകമത്തിഷ്ക്ക കാമർത്തരായ്
വലകൾ നെയ്തും, വലയെറിഞ്ഞും
വൻ വിപത്തുകൾ കടമെറിഞ്ഞും
ഈവിധം ജീവിതം മായജാലങ്ങളിൽ !
വിഡ്ഢിപ്പെട്ടിക്കു മൂന്നിൽ വിരുന്നൊരുക്കുന്ന .
സ്ത്രൈണത വിരിയുന്നു പരസ്യത്തിലും,
സുന്ദരി രതിയുന്ന ദൃശ്യത്തിലും
സംസ്കാരമിടറുന്നു ;സംസാരമുലയുന്നു
സംസ്കാര അപമൃത്യു ഗർത്തങ്ങളിൽ
സംഹാര മൂർത്തികൾ സ്വപ്നങ്ങളിൽ.
***********************
വിഡ്ഢികളെ നിങ്ങള്‍ നഷ്ടസ്വര്‍ഗ്ഗത്തില്‍ !
ഇതു തന്നെ ജീവിതം,ഇതു തന്നെ സത്യം ;
ഇതു തന്നെ മാതൃക ,ഇതു തന്നെ സംസ്കാരം
നിങ്ങള്‍ പകര്‍ത്തുക മുച്ചൂടു മുടിക്കുക
ചിറകുകള്‍ അരിയുക,ചിതയിലെരിയുക ..
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com
LikeLike ·  ·