നഗ്നരാക്കൽ
----------------------
നാം നഗ്നരാക്കപ്പെട്ടവർ
സത്യമായും ഭൂമിയിൽ
വ്യക്തമാക്കപെട്ടവർ
വംശഹത്യയിൽ ,
വർണ്ണഹത്യയിൽ ,
വർണ്ണാവർണ്ണ-
സംസ്കാരഹത്യയിൽ
നാം കൂട്ടിലാക്കപ്പെട്ടവർ !
പാർശ്വവൽക്കരണത്തിന്റെ നോക്കിലും,
അതിനിവേശത്തിന്റെ പോക്കിലും ,
അശാന്തിതൻ മേട്ടിലും
നാം അന്ധരാക്കപ്പെട്ടവർ !
നിരീക്ഷണ ലോകത്തിൻ നടുവിലും
പരീക്ഷണശാല തൻ കൂട്ടിലും
പാതി വെന്ത ശിരസ്സുമായ്‌
നാം വ്രണിത സിംഹാസനം
ഗൂഡമായ്‌ വാഴുന്നവർ !
നാം ഇരുളു തേടുന്നവർ
പ്രാന്തവൽക്കരണത്തിന്റെ
അഭിശാപങ്ങളിൽ ,
നിസ്കാരതഴമ്പുകളിൽ,
കുരിശടയാളങ്ങളിൽ,
ചന്ദനക്കുറികളിൽ'
മുറിവടയാളങ്ങളിൽ ,
നാം ഇരുൾ മൂടുന്നവർ
നാം നഗ്നവാനരർ
നല്ലനാളുകൾ സ്വപ്നമായ്
അരക്കില്ലം തീർത്തവർ
നാം നഷ്ട സ്വർഗ്ഗം പണിതവർ !
നാം നഗ്നരാശികൾ
നമ്മുക്ക് പാർക്കാൻ
ഇരുൾ മറയില്ല
നമ്മുക്ക് ചുറ്റും
വൻ മതിലില്ല ;
നമ്മുക്കുറങ്ങാൻ
തണൽ മരമില്ല
നാം നഗ്നരാക്കപ്പെട്ടവർ !
നാം രക്ത ദാഹികൾ
ആൾപ്പിടിയർ തൻ കുടത്തിലും
ആഗോള പ്രാപിടിയർ തൻ കരുത്തിലും
അഗ്നിയാൽ വലം വീശപ്പെട്ടവർ ;
ആണവായുധം ഉദരത്തിൽ
ഗർഭം ധരിച്ചവർ !
നാം വ്യക്തമാക്കപെട്ടവർ!!
. ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/