Wednesday 19 November 2014

മണ്ണോട് മണ്ണ്
---------------------
മനുഷ്യാ നീ മണ്ണാകുമെന്നോർക്ക വേണം
മണ്ണിൽ മയങ്ങുമ്പോൾ ആർക്കുവേണം.
മണ്ണാകും മുമ്പു നീ കേട്ടിടേണം 
നന്മതൻ കൂമ്പാരം കൂട്ടിടേണം .
മനുഷ്യാ നീ കുഞ്ഞായിരുന്നോർത്തിടേണം
വളരുമ്പോഴോക്കെയും അറിഞ്ഞിടേണം;
അടരാതെ കണ്ണികൾ ചേർത്തിടേണം .
അകതാരിൽ സ്നേഹം വിരിഞ്ഞിടടേണം;
സ്നേഹംകൊണ്ടഖിലം നിറച്ചിടേണം
സ്നേഹിപ്പാനുലകരെ പഠിപ്പിക്കണം
സാന്ത്വനം ശ്വാസത്തിൽ നൽകിടേണം
ശാന്തമായ് ജീവിതം തീർത്തിടേണം ..
പിൻവിളി നേരത്തു പിരിഞ്ഞിടേണം
സമ്പാദ്യമൊക്കെ മറന്നിടേണം.
സ്നേഹാദരങ്ങളോർത്തിടേണം
ആശ്വാസ ഗീതങ്ങൾ പാടിടേണം.
അഗ്നിതൻ നാവിൽ ലയിച്ചിടേണം
അജ്ഞാത കോണിൽ അടിഞ്ഞിടേണം.
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/
ഏക താളം
---------------
പുതിയ പുതിയൊരു പാട്ടു പാടി
വസന്തകാലം കാത്തിടാം
വർണ്ണ വർഗ്ഗ തിമിര പർവ്വം
തച്ചുടച്ചു തകർത്തിടാം
വർണ്ണരാജികളൊത്തു ചേർന്നൊരു
മുത്തുമാലകൾ കൊരുത്തിടാം
സ്നേഹമൂട്ടിയ കൈകളാൽ
പുതു സ്വപ്ന സൗധമൊരുക്കിടാം
വിവിധ ഭഷകളൊത്തു പാടുവാൻ
ദേശ രാഗം തീർത്തിടാം
പുതിയ പുതിയൊരു പട്ടു പാടി
പുണ്യ ഭൂമിയിലൊത്തിടാം
പഴയ തലമുറ പകർന്നു തന്നൊരു
ശാന്തി മന്ത്രം ജപിച്ചിടാം
പ്രകൃതി ദേവിതൻ പ്രണയധാരയിൽ
പ്രപഞ്ച സംസ്കൃതി ഗ്രസിച്ചിടാം
ഭാരതത്തിൻ ഭാവി നമ്മുടെ
കൈകളാൽ കോർത്തിടാം
സർവ്വ മതങ്ങൾ സമത്വമായി
സാഹോദര്യം പുലർത്തിടാം
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Sunday 9 November 2014



കൂടപ്പിറപ്പുകൾ
--------------------
കൂടെ പിറക്കാത്ത
കൂടപ്പിറപ്പുകൾ
കൂട്ടിനായെത്തുന്ന 
സൌഹൃദ കൂട്ടുകൾ
താരും തണലും
താങ്ങായി നില്ക്കുമീ
താഴ്‌വാരത്തിലെ
സ്നേഹ പിറപ്പുകൾ
മണ്ണിലും വിണ്ണിലും
മന്ദഹാസത്തിന്റെ
മഞ്ഞിന്‍ കണങ്ങൾ
മധുരമായ് വിരിയിക്കും
മധുര പിറപ്പുകൾ
ദുഖങ്ങൾ പങ്കിടാൻ
സാന്ത്വനം തന്നിടാൻ
സന്തോഷമൊക്കെയും
തമ്മിൽ വിളമ്പുവാൻ
കൂടപ്പിറപ്പുകൾ
അമ്മതൻ ഉദരവും
അമ്മിഞ്ഞപ്പാലും
പൊക്കിൾക്കൊടിയും
അതിരുകളാകാതെ
ആത്മാവിൽ ചുംബന
പൂക്കളായെത്തുന്ന
ആത്മബന്ധങ്ങൾ
കൂടപ്പിറപ്പുകൾ
കൂടെ പിറക്കാത്ത
കൂടപ്പിറപ്പുകൾ
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/
സദാചാരം പ്രതികൂട്ടില്‍
---------------------------------
സമര കാഷ്oങ്ങൾ
മറൈൻ ഡ്രൈവിൽ
സദാചാരം പുലമ്പുന്നു .
സദാചാരം പ്രതികൂട്ടിൽ
സകലതും രൂപക്കൂട്ടിൽ
സഹജീവികൾ സഹശയനം
ചുംബനത്തിലൊതുക്കുന്നു.
സടകുടയും സമരകാഹളം
സഖ്യ രേഖ പുതുക്കുന്നു
പുടവ ചുറ്റി പുത്യാപ്ള
പുരപ്പുറം തൂക്കുന്നു
പുത്തനച്ചി കലമുടച്ചു
കണ്മഷി പുരട്ടുന്നു .
പത്തു കാതം പദ പ്രയാണം
പൊത്തിനുള്ളിൽ ഒതുങ്ങുന്നു
ലാത്തി ചുംബന ചാട്ടുളിയിൽ
ലോല ഹൃദയം പുളയുന്നു.
പരസ്പരം പഴിക്കുന്നു
പരസഹായം ഇരക്കുന്നു
സദാചാരം പഠിക്കുവാൻ
സമരമുദ്രകൾ കുതിക്കുന്നു
തകിട തിമിതൈ
തകിട തിമിതൈ
ഇലത്താളം മുറുകട്ടെ
ഇടയ്ക്കിടെ തകർക്കട്ടെ.
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/
അനുജത്തി
-------------
ആരു നീ അനുജത്തി
ഓമൽ കിടാവേ
പേരു നീ പറയാതെ 
പോരുക എന്നോടൊപ്പം
പഠിക്കുവാൻ സ്കൂളുണ്ടിവിടെ
പാർക്കുവാൻ വീടുമുണ്ട്
അരികിലായ് നിന്നോടൊപ്പം
വളരുവാൻ ഞാനുമുണ്ട്
പേരു ഞാൻ ചോദിച്ചീല
ജാതിയും ചോദിച്ചീല
മനുഷ്യരായ്‌ മുന്നിൽ വാഴാം
ഭൂമി തൻ ചെറു കോണിൽ
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Sunday 2 November 2014

കേരളം
---------------
കേരളം കേരളം
കേരമാടും കേരളം
ഹരിത സുന്ദര താരുലതകളാൽ 
കേമ മാകും കേരളം (കേരളം ...)
കുട്ടനാടും കുടനാടും പുഴിനാടും
കർക്കനാടും,വേണാടും
കൈകോർക്കും ഭൂമിതന്നെ കേരളം
ദൃശ്യ പുളകിത കേരളം (കേരളം ...)
അഞ്ചു നാടും വഞ്ചിപാട്ടും
അംഗനമാര്‍ കൊഞ്ചി വരും
എന്റെ നാട് നന്മനാട്
നല്ല നാട് കേരളം (കേരളം..)
ആയി ചേര എഴിമലകളാൽ
ചരിത്രമോതും കേരളം
ആഴിമലകൾ തോഴരാകും
ഹൃദയ സുന്ദര കേരളം (കേരളം ...)
കഥകളിക്കു കേളി കേട്ട
കനക സുന്ദര കേരളം
സപ്ത കലകളാൽ സമൃതമായ
സൌഹൃദ സഹോദര കേരളം
എന്റെ ഗ്രാമം കേരളം
എന്റെ ജന്മം ശോഭനം . (കേരളം ...)
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/