Monday 22 December 2014

ഘർ വാപ്പസ്സി
----------------------
മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ
മലർന്നു തുപ്പുന്നു ഘർ വാപ്പസ്സി .
മതാന്തത മുറുകെ പുണർന്നാഞ്ഞു 
തൻ മാറിടം കുത്തി ചൊറിയുന്നു മന്ദര.
മന്ദഹാസം മറഞ്ഞൊരു മുഖവുമായ് മാധവൻ
മൌനരാഗം മുരളിയിൽ മൂളവെ
കാളിന്ദിയിൽ കാളകൂടം നിറയ്ക്കുവാൻ
മതാന്തരൊത്തുകൂടുന്നു മരണ ഭ്രാന്തുമായ് .
****************
രാമനാമം ജപിച്ചൊരു മുത്തശ്ശി
രാഹുകാലം പുണരുന്നതു കണ്ട്
രാമ രാമ യിതെന്തു കഥയെന്നു
രാമ നാമം കൈ കൂപ്പി ചൊല്ലവേ
ദരിദ്ര രാവണന്മാർ ഒത്തുകൂടുന്നു
രാമരാജ്യം നരകാദ്രമാകുമോ ?
*****************
ആര്യവംശ ബോധം ഉരുട്ടി നീ
ആദ്യ ദ്രാവിഡ ഗോത്രം മുടിക്കുമോ
ആർഷഭാരത ചരിത്രം തിരുത്തുവാൻ
അന്ത്യകൂദാശാ സ്നാനം നടത്തുമോ
അന്ന്യരായി ബന്ധം മുറിച്ചു നാം
ഭിന്നരായി ബലിയിട്ടു പിരിയുമോ ?
ഇതെന്റെ രാജ്യം, ഇതെന്റെ രാജ്യമെന്ന -
ഭിമാനപൂർവ്വം വിളിക്കുമ്പോഴും
പാതിവഴിയിൽ പാതിമനസ്സുമായ്
ജന്മഭൂമിൽ മരിച്ചു വീഴുമോ ?
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/
പാപലോകം
------------------
ഒരു കുഞ്ഞു പൈതല്‍
കരയുന്ന കേട്ടോ
ഒരുപാടു ലോകം
തളരുന്ന കണ്ടോ
കഴുകന്റെ കണ്ണുകള്‍
തിളങ്ങുന്നു മുന്നില്‍
കണ്ണീരും രക്തവും
ഒഴുകുന്നു മണ്ണില്‍
ജീവിതം ഈ വിധം
നശിക്കുന്നു നീളെ
ജീവന്റെ തുടിപ്പുകള്‍
അടരുന്ന മണ്ണില്‍
കടലാസുപൂക്കള്‍
ചിതറുന്ന കണ്ടോ
തോക്കിന്‍ക്കുഴലുകള്‍
തുപ്പുന്ന കേട്ടോ
കുരുന്നു മക്കള്‍
പിടയുന്ന കണ്ടോ
പെഷവാര്‍ നഗരം
വിറയ്ക്കുന്ന നേരം
തീവ്രവാതത്തിന്റെ
കാലൊച്ച കേട്ടോ
കാലപാശത്തിന്റെ
കാഴ്ചകള്‍ കണ്ടോ
മരണനൃത്തത്തിന്റെ
മാറ്റൊലി വന്നേ
മാതൃത്വത്തിന്റെ
നോവുകള്‍ വീണേ.
ശവംതീനിപക്ഷികള്‍
പറക്കണ കണ്ടോ
ശവംനാറിപൂക്കള്‍
വിതറുന്ന കണ്ടോ
ഫാസിസ വാതില്‍
തുറക്കണ കണ്ടോ
കപടവാദവും
ചിരിക്കണ കേട്ടോ
നാമുറങ്ങാത്ത രാവുകള്‍
വന്നേ,നാടിയിന്റെ അന്ത്യം
വാള്‍ത്തല തിന്നേ .
ഇനി എന്റെ രാജ്യം
വിയര്‍ക്കണ കണ്ടോ
ഇനി നിന്‍റെ രാജ്യം
വിറക്കണ കണ്ടോ
ഇനിയെന്റെ മനസ്സും
പഴുക്കണ കണ്ടോ
ഇടനെഞ്ചു പൊട്ടി
പിടയുന്ന കണ്ടോ
ഇനിയെത്രകാലം
കരയാം നമുക്കിനി
ഇനിയെത്രനാളുകള്‍
പഴിക്കാം നമുക്കിനി
ഇനിയെത്രകാലം
പ്രാവു പറക്കണം
ഇനിയെത്ര പൂക്കള്‍
വീണു കൊഴിയണം.
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/